Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഹന്‍ലാലിനൊപ്പം ജയിലറിലെ നരസിംഹയും, കന്നഡ സൂപ്പര്‍താരം മലയാളത്തിലേക്ക് എത്തുന്നത് ഈ സിനിമയിലൂടെ

Shiva Rajkumar Mohanlal jailer movie Prithviraj Malayalam movie Narasimha

കെ ആര്‍ അനൂപ്

, ബുധന്‍, 18 ഒക്‌ടോബര്‍ 2023 (10:09 IST)
ജയിലന്‍ സിനിമയിലെ അതിഥി വേഷങ്ങള്‍ പോലും സിനിമ പ്രേമികള്‍ ആഘോഷമാക്കിയിരുന്നു. മോഹന്‍ലാലിന്റെയും ശിവരാജ് കുമാറിന്റെയും അതിഥി വേഷങ്ങള്‍ ആരാധകര്‍ ആവോളം ആസ്വദിച്ചു. ഈ കോമ്പോ വീണ്ടും ഒന്നിക്കുകയാണ്. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാനില്‍ കന്നഡ സൂപ്പര്‍ താരം ശിവരാജ് കുമാറും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ശിവരാജ് കുമാര്‍ മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞിരുന്നു. ഗോസ്റ്റ് എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് കേരളത്തില്‍ വന്നപ്പോഴാണ് നടന്‍ പൃഥ്വിരാജ് ചിത്രത്തെക്കുറിച്ച് സംസാരിച്ചത്.എമ്പുരാനില്‍ അഭിനയിക്കുന്നുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. അത്തരമൊരു ഓഫര്‍ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും എമ്പുരാന്റെ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും രണ്ട് മൂന്ന് മാസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനമാകും എന്നും ശിവരാജ് കുമാര്‍ പറഞ്ഞു.
 
എമ്പുരാന്റെ ആദ്യ ഷൂട്ടിംഗ് ഷെഡ്യൂള്‍ ഡല്‍ഹിയില്‍ പുരോഗമിക്കുകയാണ്. ചിത്രീകരണം പൂര്‍ത്തിയാക്കി അടുത്ത വര്‍ഷം പകുതിയോടെ റിലീസിന് എത്തിക്കാനാണ് നിര്‍മ്മാതാക്കള്‍ ശ്രമിക്കുന്നത്.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ലിയോ' സംവിധായകന്‍ ഇതുവരെ പറയാത്ത രഹസ്യം, രാത്രി എത്തുമെന്ന പ്രതീക്ഷയോടെ ആരാധകര്‍