Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിനിമാലോകം കാത്തിരിക്കുന്ന 'കണ്ണപ്പ', മോഹന്‍ലാല്‍ മാത്രമല്ല താരനിരയില്‍ !

സിനിമാലോകം കാത്തിരിക്കുന്ന 'കണ്ണപ്പ', മോഹന്‍ലാല്‍ മാത്രമല്ല താരനിരയില്‍ !

കെ ആര്‍ അനൂപ്

, വെള്ളി, 13 ഒക്‌ടോബര്‍ 2023 (09:20 IST)
സിനിമാലോകം കാത്തിരിക്കുന്ന ചിത്രമാണ് 'കണ്ണപ്പ'. തെലുങ്ക് സിനിമാതാരമായ വിഷ്ണു മഞ്ചുവിന്റെ പാന്‍ഇന്ത്യന്‍ ചിത്രമാണിത്. വന്‍ താരനിരയെ സിനിമയില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് നിര്‍മാതാക്കള്‍. മലയാളത്തില്‍ നിന്ന് മോഹന്‍ലാലിനെ കൊണ്ടുവരാന്‍ അവര്‍ ശ്രമിക്കുമ്പോള്‍ പ്രഭാസും അതിഥി വേഷത്തില്‍ പ്രത്യക്ഷപ്പെടും. മഹാഭാരത് സീരീസ് സംവിധാനം ചെയ്ത മുകേഷ് കുമാര്‍ സിങ്ങാണ് 'കണ്ണപ്പ'ഒരുക്കുന്നത്.
 
ചിത്രീകരണം ആരംഭിക്കും മുമ്പേ സിനിമ ഇത്രയധികം വാര്‍ത്തകളില്‍ ഇടം നേടാനുള്ള കാരണവും ഈ താരനിര തന്നെയാണ്. ജയിലറിന് ശേഷം മോഹന്‍ലാലും ശിവ് രാജ്കുമാറും ഒന്നിക്കുന്ന ചിത്രം കൂടിയായി ഇത് മാറാന്‍ ഇടയുണ്ട്. പ്രഗത്ഭരായ അണിയറ പ്രവര്‍ത്തകരും സിനിമയുടെ ഭാഗമാണ്.മണി ശര്‍മ്മ, സ്റ്റീഫന്‍ ദേവസി ചേര്‍ന്നാണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്.
 
ശിവനായി പ്രഭാസും പാര്‍വതിയായി നയന്‍താരയും എത്തുമെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.ഒരു ശിവ ഭക്തന്റെ കഥ പറയുന്ന ചിത്രം 1976-ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള ട്രിബ്യൂട്ട് എന്ന നിലയിലാണ് ഒരുങ്ങുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിജയിക്കെതിരെ വ്യാജവാര്‍ത്തകള്‍ സൃഷ്ടിച്ചാല്‍ പണി കിട്ടും! മുന്നറിയിപ്പുമായി വിജയ് മക്കള്‍ ഇയക്കം