Select Your Language

Notifications

webdunia
webdunia
webdunia
webdunia

വേറിട്ട ലുക്കില്‍ സൗബിന്‍, 'നടികര്‍ തിലകം' ഒരുങ്ങുന്നു

വേറിട്ട ലുക്കില്‍ സൗബിന്‍, 'നടികര്‍ തിലകം' ഒരുങ്ങുന്നു

കെ ആര്‍ അനൂപ്

, വ്യാഴം, 12 ഒക്‌ടോബര്‍ 2023 (17:09 IST)
ടോവിനോയും സൗബിനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 
'തിലകം' ഒരുങ്ങുകയാണ്.'ഡ്രൈവിങ് ലൈസന്‍സ്' എന്ന ചിത്രത്തിനു ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഇപ്പോഴിതാ സൗബിന്റെ ജന്മദിനത്തോടനുബന്ധിച്ച് നിര്‍മ്മാതാക്കള്‍ സിനിമയിലെ നടന്റെ ലുക്ക് വെളിപ്പെടുത്തി.
ബാല എന്ന കഥാപാത്രമായാണ് സൗബിന്‍ എത്തുന്നത് .സൂപ്പര്‍സ്റ്റാര്‍ ഡേവിഡ് പണിക്കര്‍ എന്ന കഥാപാത്രമായി ടോവിനോയും സിനിമയില്‍ ഉണ്ടാകും.
40 കോടി ബജറ്റില്‍ ഒരുങ്ങുന്ന സിനിമയ്ക്ക് 120 ദിവസത്തെ ഷൂട്ടുണ്ട്. 2024ല്‍ പ്രദര്‍ശനത്തിന് എത്തും.
 
 മൈത്രി മൂവി മെക്കേഴ്സ് ആദ്യമായി മലയാളത്തില്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്.ഗോഡ് സ്പീഡ് ആന്‍ഡ് മൈത്രിമൂവി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍ യേര്‍നേനി, വൈ. രവിശങ്കര്‍, അലന്‍ ആന്റണി,അനൂപ് വേണുഗോപാല്‍ എന്നിവരാണ് ഈ ചിത്രം നിര്‍മിക്കുന്നത്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹോട്ട് ലുക്കില്‍ മലയാളത്തിലെ രണ്ട് താരങ്ങള്‍; ഇവരെ മനസിലായോ?