Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഹൻലാലിന്റെ മരക്കാറിൽ ഷിയാസും; ബിഗ് ബോസ് ഫെയിമിനെ ചേർത്തുപിടിച്ച് മോഹൻലാൽ!

മോഹൻലാലിന്റെ മരക്കാറിൽ ഷിയാസും; ബിഗ് ബോസ് ഫെയിമിനെ ചേർത്തുപിടിച്ച് മോഹൻലാൽ!

മോഹൻലാലിന്റെ മരക്കാറിൽ ഷിയാസും; ബിഗ് ബോസ് ഫെയിമിനെ ചേർത്തുപിടിച്ച് മോഹൻലാൽ!
, തിങ്കള്‍, 31 ഡിസം‌ബര്‍ 2018 (14:30 IST)
മലയാളം ബിഗ് ബോസിലൂടെ ഫെയിമസായ മോഡലാണ് ഷിയാസ് കരീം. ബിഗ് ബോസ് അവതാരകനായ മോഹൻലാലും മത്സരാർത്ഥിയായ ഷിയാസും തമ്മിൽ വളരെ അടുത്ത ബന്ധമായിരുന്നു എന്ന് എല്ലാവർക്കും അറിയാവുന്നതാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് പിറന്നാൾ ദിനത്തിൽ ഷിയാസിനെ വിഷ് ചെയ്‌ത് മോഹൻലാൽ രംഗത്തുവന്നത്.
 
പ്രിയദർശൻ സംവിധാനം ചെയ്യുന്ന മോഹൻലാൽ നായകനായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. നൂറു കോടി ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഇന്ത്യൻ സിനിമയിലെ മിക്ക ഇൻഡസ്ട്രികളിൽ നിന്നും മികവുറ്റ കലാകാരൻമാർ ഉണ്ടെന്ന് മുൻപ് തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
 
ഇപ്പോൾ ഷിയാസ് കരീമും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഷിയാസിന്റെ കരിയറിൽ തന്നെ ഏറ്റവും മികാച്ചൊരു മുന്നേറ്റമാായിരിക്കും ഈഎ ചിത്രത്തിലെ അവസരം എന്നുതന്നെ പറയാനാകും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഷാരൂഖിനോടും കാജലിനോടുമുള്ള ആരാധന ഈ യുവാവിന് സമ്മാനിച്ചത് കടുത്ത ശിക്ഷ !