Publish Date: Fri, 28 Dec 2018 (15:48 IST)
Updated Date: Fri, 28 Dec 2018 (15:53 IST)
സണ്ണി ലിയോൺ മലയാളത്തിൽ ഒരു സിനിമയിൽ പോലും ഇത് വരെ അഭിനയിച്ചിട്ടില്ല. രംഗീല എന്ന സിനിമയിൽ പ്രധാന വേഷത്തിൽ സണ്ണി ലിയോൺ എത്തുമെന്ന് ഔദ്യോഗികമായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയുടെ മധുരരാജയിൽ ഒരു ഐറ്റം ഡാൻസിനായി സണ്ണി എത്തുന്നുവെന്ന വാർത്തകളും സജീവമാണ്.
മലയാളത്തിൽ നിന്ന് ഒരുപാട് പ്രോജക്ടുകളുമായി അണിയറപ്രവർത്തകർ സമീപിക്കുന്നുണ്ടെന്നാണ് സൂചന. മലയാളത്തിൽ നിന്ന് ഒരു പ്രമുഖ സംവിധായകനും നിർമ്മാതാവും ഒരു സിനിമയുടെ ചർച്ചക്കായി സമീപിച്ചപ്പോൾ “ലാലേട്ടന്റെ കൂടെ അഭിനയിക്കാൻ പറ്റുമോ?” എന്ന് സണ്ണി ലിയോൺ ചോദിച്ചുവെന്നാണ് വാർത്തകൾ.
സിനിമ മേഖലയിൽ ധാരാളം ആരാധകരുള്ള താരമാണ് മോഹൻലാൽ എന്നും, മികച്ച നടനാണെന്നും അറിഞ്ഞ് തന്നെയാണ് സണ്ണി ഇക്കാര്യം ചോദിച്ചതെന്നാണ് റിപ്പോർട്ട്. സണ്ണി ലിയോൺ നേരിട്ട ഈ കാര്യം ചോദിച്ചപ്പോൾ ഞെട്ടി പോയെന്നുമാണ് ആ നിർമ്മാതാവ് ഇതിനെകുറിച്ച് സുഹൃത്തുക്കളോട് പറഞ്ഞതത്രെ.