Webdunia - Bharat's app for daily news and videos

Install App

ലക്ഷ്മി നക്ഷത്രയ്‌ക്കെതിരെ ഷിയാസ് കരീം

നിഹാരിക കെ എസ്
ചൊവ്വ, 22 ഒക്‌ടോബര്‍ 2024 (14:10 IST)
അന്തരിച്ച നടൻ കൊല്ലം സുധിയുടെ കുടുംബവുമായി ബന്ധപ്പെട്ട് അവതാരക ലക്ഷ്മി നക്ഷത്രയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി സാജു നവോദയ്ക്ക് പിന്നാലെ നടനും സ്റ്റാര്‍ മാജിക്ക് താരവുമായ ഷിയാസ് കരീം. ഓരോരുത്തര്‍ക്കും അവരുടേതായ രീതി ഉണ്ടെന്നും എന്നാല്‍ സഹായം ചെയ്താല്‍ ഇടംകൈ കൊടുക്കുന്നത് വലം കൈ അറിയരുതെന്നാണ് തന്റെ നിലപാടെന്ന് ഷിയാസ് പറഞ്ഞു.
 
'ഓരോ ആളുകളും ഓരോ രീതിയാണ് എന്നെ ഞാന്‍ പറയൂ. നമ്മള്‍ എല്ലാവരും വ്യത്യസ്തരാണ് അപ്പോള്‍ രീതികളിലും മാറ്റം ഉണ്ടാകും. ലക്ഷ്മി പെര്‍ഫ്യൂം ചെയ്ത വീഡിയോ ഞാന്‍ കണ്ടിരുന്നു. എനിക്ക് അപ്പോഴാണ് പെര്‍ഫ്യൂം അങ്ങനെ ചെയ്യാനാകുമെന്ന് അറിയുന്നത് തന്നെ. ലക്ഷ്മി അത് എന്തിനാണ് യൂട്യൂബില്‍ പങ്കിട്ടതെന്ന് എനിക്ക് അറിയില്ല. ഞാന്‍ പഠിച്ച കിത്താബില്‍ ആര്‍ക്കെങ്കിലും സഹായം ചെയ്താല്‍ ഇടം കൈ കൊടുക്കുന്നത് വലം കൈ അറിയരുത് എന്നാണ്. അതുകൊണ്ട് ഞാന്‍ ചെയ്യുന്നത് ആരോടും പറയാറില്ല. പിന്നെ ഓരോരുത്തര്‍ക്കും ഓരോ രീതികള്‍ ആണല്ലോ', ഷിയാസ് പറഞ്ഞു.
 
അന്തരിച്ച മിമിക്രി ആർട്ടിസ്റ്റ് കൊല്ലം സുധിയുടെ കുടുംബവുമായി ഏറെ അടുപ്പമുള്ള ലക്ഷ്മി നക്ഷത്ര സുധിയുടെ കുടുംബത്തിന്റെ  വിശേഷങ്ങളും ഇടയ്ക്കിടെ വീഡിയോയായി ചെയ്യാറുണ്ട്. സുധിയുടെ ഗന്ധം പെര്‍ഫ്യൂമാക്കി നല്‍കിയ ലക്ഷ്മിയുടെ യൂട്യൂബ് വീഡിയോ ഏറെ വിമര്‍ശനമാണ് നേരിട്ടത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രശാന്ത് നായര്‍ വിവാദ നായകന്‍; 2021 ല്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് അധിക്ഷേപ സന്ദേശം അയച്ച സംഭവത്തിലും വെട്ടിലായി

ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

അമേരിക്കൻ സമ്മർദ്ദത്തെ തുടർന്ന് രാജ്യത്തെ ഹമാസ് മധ്യസ്ഥ ഓഫീസ് പൂട്ടാൻ നിർദേശിച്ചെന്ന വാർത്തകൾ തള്ളി ഖത്തർ

രാജ്യത്ത് കുട്ടികളുടെ എണ്ണം കുറയുന്നു. ജനനനിരക്ക് ഉയർത്താൻ സെക്സ് മന്ത്രാലയം രൂപീകരിക്കാൻ റഷ്യ

ഇന്ത്യൻ വിദ്യാർഥികൾക്ക് കനത്ത തിരിച്ചടി, വിദേശ വിദ്യാർഥികൾക്കുള്ള ഫാസ്റ്റ് ട്രാക്ക് വിസ നിർത്തലാക്കി

അടുത്ത ലേഖനം
Show comments