Webdunia - Bharat's app for daily news and videos

Install App

ബിജു മേനോനിലെ പ്രണയ നായകന്‍, ആളൊരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍, കൂടെ നിഖില വിമലും,'മേപ്പടിയാന്‍' സംവിധായകന്റെ പുത്തന്‍ പടം ഒരുങ്ങുന്നു

കെ ആര്‍ അനൂപ്
തിങ്കള്‍, 14 ഓഗസ്റ്റ് 2023 (15:13 IST)
'മേപ്പാടിയാന്‍' സംവിധായകന്‍ വിഷ്ണു മോഹന്‍ ഇപ്പോള്‍ തന്റെ അടുത്ത ചിത്രത്തിന്റെ ചിത്രീകരണത്തിലാണ്. ബിജു മേനോനും നിഖില വിമലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു. 
 
നിര്‍മ്മാതാക്കള്‍ ചില ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തുവിട്ടു.
ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം ഒരു റൊമാന്റിക് ഡ്രാമയാണെന്നാണ് സൂചന.  തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനായാണ് ബിജു മേനോന്‍ ചിത്രത്തില്‍ എത്തുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Vishnu Mohan (@vishnumohanstories)

കുമളി, പാലക്കാട്, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് തുടര്‍ന്നുള്ള ചിത്രീകരണം. വിഷ്ണു മോഹന്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ അനു മോഹന്‍, നിഖില വിമല്‍, ഹക്കിം ഷാജഹാന്‍,സിദ്ദിഖ്, രഞ്ജി പണിക്കര്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
പ്ലാന്‍ ജെ സ്റ്റുഡിയോസിന്റെ ബാനറില്‍ ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ്, വിഷ്ണു മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അശ്വിന്‍ ആര്യനാണ് സംഗീതം ഒരുക്കുന്നത്.ജോമോന്‍ ടി ജോണ്‍ ഛായാഗ്രാഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

വിമാനാപകടത്തില്‍ മരണം 294ആയി; 12 പേരുടെ നില ഗുരുതരമായി തുടരുന്നു

Kerala Weather: മഴ കനക്കും; ഓറഞ്ച് അലര്‍ട്ട് പത്ത് ജില്ലകളിലേക്ക്

വിമാനാപകടത്തില്‍ മരിച്ച രഞ്ജിതയെ തഹസില്‍ദാര്‍ അപമാനിക്കാന്‍ കാരണം അവധിയെടുത്ത് വിദേശത്ത് പോയതിനാല്‍; ഉപയോഗിച്ചത് ക്രൂരമായ ഭാഷ

അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്ന് സൗദി, ഇറാനെതിരായ ഇസ്രായേൽ ആക്രമണത്തെ അപലപിച്ച് അറബ് രാജ്യങ്ങൾ

Iran vs Israel: ഇറാനില്‍ ആക്രമണം നടത്തിയത് 200 യുദ്ധവിമാനങ്ങളെന്ന് ഇസ്രയേല്‍

അടുത്ത ലേഖനം
Show comments