Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രണയ കഥയുമായി ബിജുമേനോൻ, 'മേപ്പടിയാൻ'സംവിധായകന്റെ രണ്ടാമത്തെ സിനിമയ്ക്ക് തുടക്കമായി

Biju Menon

കെ ആര്‍ അനൂപ്

, ശനി, 15 ജൂലൈ 2023 (15:13 IST)
'മേപ്പടിയാൻ' സംവിധായകൻ വിഷ്ണു മോഹന്റെ രണ്ടാമത്തെ ചിത്രം ഒരുങ്ങുന്നു. ബിജു മേനോൻ പ്രധാന വേഷത്തിൽ എത്തുന്ന സിനിമയ്ക്ക് പൂജയോടെ തുടക്കമായി. ചിത്രീകരണം ജൂലൈ 18 മുതൽ ആലപ്പുഴയിൽ തുടങ്ങും. എല്ലാ പ്രായക്കാർക്കും ഉൾക്കൊള്ളാൻ കഴിയുന്ന പ്രണയകഥയാണ് സിനിമ പറയാൻ പോകുന്നതെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. 
 
കുമളി, പാലക്കാട്, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് തുടർന്നുള്ള ചിത്രീകരണം. വിഷ്ണു മോഹൻ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ അനു മോഹൻ, നിഖില വിമൽ, ഹക്കിം ഷാജഹാൻ,സിദ്ദിഖ്, രഞ്ജി പണിക്കർ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്.
 
പ്ലാൻ ജെ സ്റ്റുഡിയോസിന്റെ ബാനറിൽ ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ്, വിഷ്ണു മോഹൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അശ്വിൻ ആര്യനാണ് സംഗീതം ഒരുക്കുന്നത്.ജോമോൻ ടി ജോൺ ഛായാഗ്രാഹണവും ഷമീർ മുഹമ്മദ് എഡിറ്റിങ്ങും നിർവഹിക്കുന്നു.
 
'നടന്ന സംഭവം'എന്ന ചിത്രത്തിലും നായകൻ ബിജുമേനോൻ ആണ്. സുരാജും നടനൊപ്പം വേഷമിടുന്നുണ്ട്.
 
 
 
 
'
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചുംബനരംഗത്ത് അഭിനയിച്ച് കജോളും, ആ തീരുമാനം നടി മാറ്റിയോ?