Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചിത്രീകരണം നിര്‍ത്തിവെപ്പിച്ച് പോലീസ്, ഗതാഗത തടസ്സമുണ്ടാക്കി ധനുഷ് ചിത്രത്തിന്റെ ഷൂട്ട്, വീഡിയോ

Shooting of Dhanush's film  Shooting of Dhanush's film was stopped

കെ ആര്‍ അനൂപ്

, വെള്ളി, 2 ഫെബ്രുവരി 2024 (10:19 IST)
ധനുഷിന്റെ മുമ്പില്‍ ഒന്നിലേറെ സിനിമകളുണ്ട്.ക്യാപ്റ്റന്‍ മില്ലര്‍ വിജയകൊടി ആര്‍ച്ച് 100 കോടി ക്ലബ്ബിലേക്ക് അടുക്കുകയാണ്. ഇപ്പോഴിതാ ധനുഷിന്റെ സിനിമ ചിത്രീകരണം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് പോലീസ്.ഗതാഗത തടസ്സം ഉണ്ടാക്കിയതാണ് കാരണം.
 
ധനുഷിന്റെ തെലുങ്ക് അരങ്ങേറ്റ സിനിമയാണ് ഡി 51.ശേഖര്‍ കമ്മൂല സംവിധാനംചെയ്യുന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. തിരുപ്പതിയിലാണ് ഷൂട്ട് നടക്കുന്നത്. ധനുഷ് ഉള്‍പ്പെടുന്ന മാര്‍ക്കറ്റിലെ രംഗമാണ് ചിത്രീകരിക്കുന്നത്. ഏറെ തിരക്കുള്ള റോട്ടില്‍ ആയിരുന്നു ധനുഷിന്റെ ഭാഗം ഷൂട്ട് ചെയ്യേണ്ടത്. ധനുഷിനെ കണ്ടതോടെ ആള് കൂടി, ഗതാഗത തടസ്സം ഉണ്ടാക്കുകയും ചെയ്തു. ചിലയാളുകള്‍ പോലീസില്‍ പരാതിപ്പെട്ടതോടെയാണ് പോലീസ് എത്തി പ്രശ്‌നപരിഹാരം ഉണ്ടാക്കിയത്. എന്നാല്‍ ചിത്രീകരണത്തിന് മുന്‍കൂട്ടി ചിത്രീകരണ സംഘം അനുമതി വാങ്ങിയിരുന്നു. 


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിജയുമായുള്ള ബന്ധത്തെക്കുറിച്ച് രശ്മിക, വിവാഹ വാര്‍ത്തകളില്‍ പ്രതികരണവുമായി നടി