Select Your Language

Notifications

webdunia
webdunia
webdunia
webdunia

അതിസുന്ദരിയായി ശ്രിയ ശരൺ; വൈറലായി ചിത്രങ്ങൾ

കടലിന്റെ പശ്ചാത്തലത്തിൽ നിൽക്കുന്ന ചിത്രമാണ് ശ്രിയ പങ്കുവെച്ചിരിക്കുന്നത്.

അതിസുന്ദരിയായി ശ്രിയ ശരൺ; വൈറലായി ചിത്രങ്ങൾ

തുമ്പി ഏബ്രഹാം

, ചൊവ്വ, 19 നവം‌ബര്‍ 2019 (11:06 IST)
തെന്നിന്ത്യൻ സിനിമയിലെ സജീവ സാന്നിധ്യമായിരുന്നു നടി ശ്രിയ ശരൺ. വിവാഹത്തിനു ശേഷം പൂർണ്ണമായും സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ് താരം.സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.

താരത്തിിന്റെ പുതിയ ചിത്രങ്ങളും മറ്റും പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിത പുതിയ ചിത്രവുമായി ശ്രിയ എത്തിയിരിക്കുകയാണ്. കടലിന്റെ പശ്ചാത്തലത്തിൽ നിൽക്കുന്ന ചിത്രമാണ് ശ്രിയ പങ്കുവെച്ചിരിക്കുന്നത്. 
 
നീല നിറത്തിലുള്ള വസ്ത്രം ധരിച്ച് അതിമനോഹരിയായിട്ടാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ശ്രിയയുടെ പുതിയ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 
 
2018 മർച്ചിലായിരുന്നു റഷ്യൻ സ്വദേശിയും ടെന്നീസ് താരവുമായ ആന്‌ഡ്രേയ് കൊഷ്ചീവിനെ വിവാഹം കഴിക്കുന്നത്. വിവാഹത്തിനു ശേഷം ഭർത്താവിനോടൊപ്പം സ്പെയിനിലെ ബാഴ്സലോണയിലാണ് താരം താമസിക്കുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സുഡാനിക്ക് ശേഷം സക്കരിയ സംവിധായകനാകുന്ന ഹലാൽ ലൗ സ്റ്റോറി ചിത്രീകരണം ആരംഭിച്ചു