ആ സിനിമകൾക്ക് യെസ് പറഞ്ഞിരുന്നെങ്കിൽ താൻ ഇന്ന് ഇതിലും വലിയ സ്റ്റാർ ആക്കുമായിരുന്നെന്ന് സിദ്ധാർഥ്

'സ്ത്രീകളെ തല്ലുന്ന, ഐറ്റം സോങ്ങുകൾ ഉള്ള സിനിമകൾക്ക് സമ്മതം മൂളിയിരുന്നെങ്കിൽ ഞാൻ ഇന്ന് ഇതിലും വലിയ സ്റ്റാർ ആകുമായിരുന്നു'; സിദ്ധാർഥ്

നിഹാരിക കെ.എസ്
വെള്ളി, 31 ജനുവരി 2025 (09:45 IST)
2003 ൽ ഷങ്കർ സംവിധാനം ചെയ്ത 'ബോയ്സ്' എന്ന സിനിമയിലൂടെയാണ് സിദ്ധാർഥ് അഭിനയ രംഗത്തേക്ക് എത്തുന്നത്. തുടർന്ന് നിരവധി ഹിറ്റ് സിനിമകളിൽ നടൻ ഭാഗമായി. തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി തുടങ്ങിയ ഭാഷകളിൽ സിദ്ധാർഥ് അഭിനയിച്ചിട്ടുണ്ട്. എൻ രാജശേഖർ സംവിധാനം ചെയ്ത 'മിസ് യു' ആണ് സിദ്ധാർത്ഥിന്റെതായി അവസാനം പുറത്തിറങ്ങിയ സിനിമ. 
 
മോശം പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിൽ കൂപ്പുകുത്തി. കമൽ ഹാസൻ ചിത്രമായ ഇന്ത്യൻ 3, മാധവനൊപ്പം ടെസ്റ്റ് എന്നിവയാണ് ഇനി റിലീസാകാനുള്ള നടന്റെ സിനിമകൾ. ഇപ്പോഴിതാ തന്റെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് മനസുതുറന്നിരിക്കുകയാണ് സിദ്ധാർഥ്. ചില പ്രോജക്ടുകൾക്ക് സമ്മതം മൂളിയിരുന്നെങ്കിൽ താൻ ഇതിലും വലിയ സിനിമാ താരം ആകുമായിരുന്നു എന്നാൽ അതെല്ലാം താൻ ഒഴിവാക്കിയെന്നും സിദ്ധാർഥ് പറയുന്നു. ഹൈദരാബാദ് ലിറ്ററേച്ചർ ഫെസ്റ്റിൽ സംസാരിക്കുകയായിരുന്നു സിദ്ധാർഥ്.
 
'സ്ത്രീകളെ തല്ലുന്ന, ഐറ്റം സോങ്ങുകൾ ഉള്ള, സ്ത്രീ കഥാപാത്രങ്ങളുടെ വയറ്റിൽ തൊടുന്ന, അവർ എന്ത് ചെയ്യണമെന്നും എങ്ങോട്ട് പോകണമെന്നും പറയുന്ന കഥാപാത്രങ്ങളുള്ള സ്ക്രിപ്റ്റുകൾ എന്റെ പക്കലേക്ക് വരുമായിരുന്നു. ആ സിനിമകളുടെ സ്ക്രിപ്റ്റ് മികച്ചതായിരുന്നെങ്കിൽ അതെല്ലാം വലിയ ഹിറ്റാകുമായിരുന്നു. പക്ഷെ അതെല്ലാം ഞാൻ റിജെക്ട് ചെയ്തു. മറ്റൊരു രീതിയിലാണ് ഞാൻ സ്ക്രിപ്റ്റുകൾ തിരഞ്ഞെടുത്തതെങ്കിൽ ഇന്ന് ഞാൻ ഇതിലും വലിയൊരു സ്റ്റാർ ആകുമായിരുന്നു', സിദ്ധാർഥ് പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബഹിരാകാശത്ത് നിന്ന് ഭൂമിയിലെത്താൻ ഇത്ര നേരം വേണ്ട, ബെംഗളുരു ട്രാഫിക്കിനെ പരിഹസിച്ച് ശുഭാംശു ശുക്ല

ദുബായ് എയര്‍ ഷോയ്ക്കിടെ ഇന്ത്യയുടെ യുദ്ധവിമാനമായ തേജസ് തകര്‍ന്നുവീണു

രണ്ട് വയസ്സുള്ള കുട്ടിയുടെ മുറിവില്‍ ഡോക്ടര്‍ ഫെവിക്വിക്ക് പുരട്ടി, പരാതി നല്‍കി കുടുംബം

താലിബാനെ താഴെയിറക്കണം, തുർക്കിയെ സമീപിച്ച് പാകിസ്ഥാൻ, അഫ്ഗാനിൽ ഭരണമാറ്റത്തിനായി തിരക്കിട്ട ശ്രമം

എസ്ഐആറിൽ സ്റ്റേ ഇല്ല, അടിയന്തിരമായി പരിഗണിക്കും, തിര: കമ്മീഷന് നോട്ടീസയച്ച് സുപ്രീം കോടതി

അടുത്ത ലേഖനം
Show comments