Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രഖ്യാപനം മുതൽ വിവാദം; ശിവകാർത്തികേയൻ-സുധ കൊങ്കര ചിത്രം വീണ്ടും പ്രതിസന്ധിയിൽ?

Row over Sivakarthikeyan's film Parasakthi

നിഹാരിക കെ.എസ്

, വെള്ളി, 31 ജനുവരി 2025 (08:57 IST)
'സൂരറൈ പൊട്ട്രു ' എന്ന ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ സംവിധായിക സുധ കൊങ്കര സൂര്യയുടെ ചേർന്ന് പ്രഖ്യാപിച്ച ചിത്രമായിരുന്നു പുറനാനൂറ്. സൂര്യയെ കൂടാതെ ദുൽഖർ സൽമാൻ, വിജയ് വർമ്മ, നസ്രിയ തുടങ്ങിയവർ ആയിരുന്നു മറ്റ് അഭിനേതാക്കൾ. എന്നാൽ, സൂര്യ പാതിവഴിയിൽ വെച്ച് സിനിമ ഉപേക്ഷിച്ചു. ഇതോടെ, മറ്റ് താരങ്ങളുടെ ഡേറ്റിങ്ങിലും പ്രശ്നമായി. 
 
ചർച്ചകൾക്കൊടുവിൽ സുധ കൊങ്കരയുടെ സിനിമ സാധ്യമാവുകയാണ്. ശിവകാർത്തികേയൻ, രവി മോഹൻ(ജയം രവി), ശ്രീലീല തുടങ്ങിയവരെ വെച്ച് സംവിധായിക സിനിമ ഷൂട്ടിങ് ആരംഭിച്ചു. തുടക്കം മുതൽ പ്രതിസന്ധികളും വിവാദങ്ങളും ആയ ഈ ചിത്രം വീണ്ടും വിവാദങ്ങളിൽ ഇടംപിടിക്കുന്നു. ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടതോടെയാണ് പുതിയ സംഭവം.
 
‘ആദിപരാശക്തി’ എന്നാണ് ശിവകാർത്തികേയനെ നായകനാക്കി സുധ കൊങ്കര ഒരുക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ. ചിത്രത്തിന്റെ ടീസർ പുറത്തുവന്നിരുന്നു. പിന്നാലെ വിജയ് ആന്റണി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കത്താണ് ചർച്ചകൾക്ക് കാരണമായിരിക്കുന്നത്. വിജയ് ആന്റണി നിർമ്മിക്കുന്ന, അരുൺ പ്രഭു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ശക്തി തിരുമകൻ’. ഈ ചിത്രത്തിന്റെ തെലുങ്ക് പതിപ്പിന്റെ പേരാണ് ‘പരാശക്തി’. 2024 ജൂലായ് 22ന് പരാശക്തി എന്ന പേര് സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സിൽ താൻ രജിസ്റ്റർ ചെയ്തിരുന്നു എന്ന് തെളിയിക്കുന്ന രേഖയാണ് വിജയ് ആന്റണി പുറത്തുവിട്ടത്.
 
എന്നാൽ ഇതിന് പിന്നാലെ പരാശക്തി എന്ന പേര് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസിലിൽ രജിസ്റ്റർ ചെയ്തതിന്റെ രേഖ ശിവകാർത്തികേയൻ ചിത്രത്തിന്റെ നിർമ്മാതാവ് ആകാശ് ഭാസ്‌കരനും പുറത്തുവിട്ടു. ഈ ചിത്രത്തിന്റെയും, തെലുങ്ക് മൊഴിമാറ്റ പതിപ്പിന്റേയും പേര് പരാശക്തി എന്നാണെന്ന് വ്യക്തമാക്കുന്ന രേഖയാണ് ആകാശ് ഭാസ്‌കരൻ പുറത്തുവിട്ടത്.
 
ഈ മാസം 11ന് ആണ് കത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന തീയതി. ഇരുചിത്രങ്ങളുടെയും നിർമ്മാതാക്കൾ കൂടിക്കാഴ്ച നടത്തി പ്രശ്‌ന പരിഹാരം ഉടൻ നടത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, എവിഎം പ്രൊഡക്ഷൻ നിർമ്മിച്ച് ശിവാജി ഗണേശൻ നായകനായെത്തിയ ചിത്രമാണ് പരാശക്തി. എന്നാൽ ഈ പേര് ഉപയോഗിച്ചതിൽ തങ്ങൾക്ക് എതിർപ്പില്ല എന്ന് എവിഎം അറിയിച്ചിട്ടുണ്ട്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുംഭമേളയിൽ ഭഗാഗ്യം തെളിഞ്ഞ പെൺകുട്ടി; മൊണാലിസ സിനിമയിലേക്ക്