Select Your Language

Notifications

webdunia
webdunia
webdunia
webdunia

നടിമാർക്കെതിരെയുള്ള നീക്കത്തിന് പിന്നിൽ 3 പേർ, ദിലീപിന്റെ മൂന്ന് മനഃസാക്ഷി സൂക്ഷിപ്പുകാർ!

നടിമാർക്കെതിരെയുള്ള നീക്കത്തിന് പിന്നിൽ 3 പേർ, ദിലീപിന്റെ മൂന്ന് മനഃസാക്ഷി സൂക്ഷിപ്പുകാർ!
, ശനി, 20 ഒക്‌ടോബര്‍ 2018 (11:29 IST)
താരസംഘടനയായ അമ്മയും നടിമാരുടെ കൂട്ടായ്മയായ വുമണ്‍ ഇന്‍ സിനിമ കളക്ടീവും തമ്മിലുള്ള തകര്‍ക്കങ്ങള്‍ തുടരുകയാണ്. കഴിഞ്ഞ ആഴ്ച നടിമാര്‍ നടത്തിയ വാര്‍ത്ത സമ്മേളനവും സിദ്ദിഖും കെപിഎസി ലളിതയും നടത്തിയ വാര്‍ത്ത സമ്മേളനവും അതിനുശേഷം ഇന്നലെ അമ്മയുടെ പ്രസിഡന്റ് മോഹൻലാൽ അടക്കമുള്ളവർ നടത്തിയ വാർത്താസമ്മേളനവും ഇതിന്റെയെല്ലാം തെളിവാണ്. 
 
സിദ്ദിഖും കെപിഎസി ലളിതയും ദിലീപിനെ പിന്തുണച്ച് കൊണ്ടായിരുന്നു സംസാരിച്ചിരുന്നത്. ഇത് ദിലീപിന്റെ സിനിമാ സെറ്റില്‍ നിന്നുമായിരുന്നെന്നും ആരോപണമുണ്ടായിരുന്നു. എന്നാൽ, അത് നിവിൻ പോളിയുടെ ലൊക്കേഷനിൽ വെച്ചാണ് ഇന്നലെ സിദ്ദിഖ് പറഞ്ഞു. മോഹൻലാൽ വിളിച്ച് ചേർത്ത പത്രസമ്മേളനത്തിലും നടിമാർക്കെതിരെ സംസാരിക്കാൻ സിദ്ദിഖിന് മടിയുണ്ടായില്ല. ദിലീപിനെ പുകഴ്ത്താനും അയാൾ മറന്നില്ല.
 
ഇപ്പോഴിതാ അമ്മയിലെ ഭിന്നിപ്പിനും നടിമാര്‍ക്ക് എതിരെയുള്ള നീക്കത്തിനും പിന്നീല്‍ ദിലീപിന്റെ നേതൃത്വിത്തിലൂടെ മൂന്ന് പേരാണെന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞിരിക്കുകയാണ്. മുകേഷ്, ഗണേഷ് കുമാര്‍, സിദ്ദിഖ് എന്നിവരുടെ പേരുകളാണ് ഏഷ്യാനെറ്റ് ന്യൂസിനോട് ബഷീര്‍ പറഞ്ഞിരിക്കുന്നത്. 
 
മീ ടൂ വെളിപ്പെടുത്തലുകള്‍ പത്ത് ശതമാനം പോലും പുറത്ത് വന്നിട്ടില്ല. വന്നാല്‍ പലരുടെയും മുഖംമൂടി കീറും. നടിമാര്‍ക്ക് രാത്രി സെറ്റില്‍ കഴിയാനാവാത്ത സാഹചര്യമാണുള്ളത്. അമ്മ പിളരാന്‍ പാടില്ലെന്നും ലിബര്‍ട്ടി ബഷീര്‍ വ്യക്തമാക്കിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോർപ്പറേറ്റ് ക്രിമിനൽ ആയി വിജയ്- സർക്കാർ മാസ് ട്രെയിലർ