''അമ്മ'യിലിരുന്ന് ചോര ഊറ്റിക്കുടിച്ച് വളരുവാനാണ് ഡബ്ല്യൂസിസി ശ്രമിക്കുന്നത്'
''അമ്മ'യിലിരുന്ന് ചോര ഊറ്റിക്കുടിച്ച് വളരുവാനാണ് ഡബ്ല്യൂസിസി ശ്രമിക്കുന്നത്'
അമ്മയും ഡബ്ല്യൂസിസിയും തമ്മിലുള്ള താരയുദ്ധം തുടരുന്ന സാഹചര്യത്തിലായിരുന്നു ഇന്ന് 'അമ്മ' അവെയ്‌ലബിൾ കമ്മിറ്റി വിളിച്ചുചേർത്തത്. മീറ്റിംഗ് കഴിഞ്ഞതിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ ഡബ്ല്യൂസിസിയ്‌ക്കെതിരായി ബാബുരാജ് രംഗത്തെത്തിയിരിക്കുകയാണ്.
അമ്മയിലിരുന്ന് ചോര ഊറ്റിക്കുടിച്ച് വളരുവാനാണ് ഡബ്ല്യൂസിസി ശ്രമിക്കുന്നതെന്നാണ് ബാബുരാജ് പറഞ്ഞിരിക്കുന്നത്. അതേസമയം, അമ്മയിൽ നിന്നും നടൻ ദിലീപ് രാജിവെച്ചെന്ന് അമ്മയുടെ പ്രസിഡന്റും നടനുമായ മോഹൻലാൽ വ്യക്തമാക്കി. അമ്മ ആവശ്യപ്പെട്ടിട്ടാണ് ദിലീപ് രാജി വെച്ചത്. കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മോഹൻലാൽ.
അമ്മയിൽ നിന്നും രാജി വെച്ചവരെ തിരിച്ചെടുക്കണമെങ്കിൽ ആപ്ലിക്കേഷൻ അയക്കണമെന്ന് ജഗദീഷ് അറിയിച്ചു. താൻ ആവശ്യപ്പെട്ട പ്രകാരമാണ് ദിലീപ് രാജി വെയ്ക്കാമെന്ന് സമ്മതിച്ചതെന്ന് മോഹൻലാൽ വ്യക്തമാക്കി.