ആദിയിലെ പ്രണവിന്റെ അഭിനയം കണ്ടപ്പോൾ ഓർമ വന്നത് ദുൽഖറിനെ: സിജോയ് വർഗീസ് പറയുന്നു

അത് കണ്ടപ്പോൾ ദുൽഖറിനെയാണ് ഓർമ വന്നതെന്ന് സിജോയ്

തിങ്കള്‍, 8 ജനുവരി 2018 (16:37 IST)
ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന താരപ്രവേശനമാണ് പ്രണവ് മോഹൻലാലിന്റേത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദി ഉടൻ തിയേറ്ററുകളിൽ എത്തും. ആദിയിലെ പ്രണവിന്റെ അഭിനയം കണ്ടപ്പോൾ ഓർമ വന്നത് ദുൽഖർ സൽമാനെ ആണെന്ന് നടൻ സിജോയ് വർഗീസ് പറയുന്നു.
 
'ആദിയിലെ സ്റ്റണ്ട് സീനുകളൊക്കെ പ്രണവ് ഡ്യൂപ്പിന്റെ സഹായമില്ലാതെയാണ് ചെയ്തത്. അത് കണ്ടപ്പോള്‍ എനിക്ക് ഓര്‍മ്മ വന്നത് ബാംഗ്‌ളൂര്‍ ഡെയ്‌സില്‍ ഡ്യൂപ്പില്ലാതെ ബൈക്ക് സ്റ്റണ്ട് ചെയ്ത ദുല്‍ഖര്‍ സല്‍മാനെയാണ്.’ - സിജോയ് പറയുന്നു.
 
ദുല്‍ഖര്‍ സൽമാൻ ചെയ്ത ചാർലിയെന്ന കഥാപാത്രത്തിന്റെ സ്വഭാവമാണ് ജീവിതത്തിൽ പ്രണവിനെന്നും അദ്ദേഹം പറയുന്നു. യാത്രകളോടും സംഗീതത്തിനോടും പുസ്തകങ്ങളോടും പ്രണവിനു അടങ്ങാത്ത താൽപ്പര്യം ആണ്. ശരിയ്ക്കും പ്രണവ് ഒരു റിയല്‍ ലൈഫ് ചാര്‍ലി തന്നെയാണെന്ന് സിജോയ് പറയുന്നു.ജീത്തു ജോസഫ് ചിത്രം ആദിയില്‍ പ്രണവിനൊപ്പം സിജോയ് അഭിനയിക്കുന്നുണ്ട്.  

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ആദിയിലെ പ്രണവിന്റെ അഭിനയം കണ്ടപ്പോൾ ഓർമ വന്നത് ദുൽഖറിനെ: സിജോയ് വർഗീസ് പറയുന്നു