ആദിയിലെ ആദ്യഗാനം പുറത്തിറങ്ങി
താരപുത്രന്റെ ആദ്യഗാനം റിലീസ് ആയി
Publish Date: Sun, 07 Jan 2018 (11:08 IST)
Updated Date: Sun, 07 Jan 2018 (11:11 IST)
മലയാള സിനിമാലോകം ഉറ്റുനോക്കുന്ന നായക അരങ്ങേറ്റമാണ് പ്രണവ് മോഹന്‍ലാലിന്റെ ആദിയെന്ന സിനിമ. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങി. ആരാധകരുടെ പ്രതീക്ഷയ്ക്ക് ആക്കം കൂട്ടുന്നതാണ് ആദിയിലെ ആദ്യ ഗാനം.
അനിൽ ജോൺസൺ ഈണം നൽകിയിരിക്കുന്ന ഗാനം പാടിയിരിക്കുന്നത് നജീം അർഷാദാണ്. സന്തോഷ് വർമയാണ് വരികൾ എഴുതിയിരിക്കുന്നത്. മനസിൽ നോവു നിറയ്ക്കുന്ന പതിഞ്ഞ ഈണം. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്.