Publish Date: Tue, 19 Oct 2021 (10:07 IST)
Updated Date: Tue, 19 Oct 2021 (10:10 IST)
അടുത്തിടെയാണ് സിജു വില്‍സണ്‍ അച്ഛനായത്. തങ്ങള്‍ക്ക് പെണ്‍കുഞ്ഞ് പിറന്ന സന്തോഷത്തിലാണ് ഭാര്യ ശ്രുതി വിജയനും. മകള്‍ക്ക് മെഹര്‍ സിജു വില്‍സണ്‍ എന്നാണ് പേരു നല്‍കിയിരിക്കുന്നത്. ഇപ്പോഴിതാ ചോറൂണ് വിശേഷങ്ങളാണ് താരം പങ്കുവെച്ചത്.
വിനയന്റെ പത്തൊമ്പതാം നൂറ്റാണ്ടില്‍ അഭിനയിച്ചു വരികയാണ് സിജു വില്‍സണ്‍. അടുത്തിടെ സിനിമയിലെ ലൊക്കേഷന്‍ ചിത്രങ്ങളെല്ലാം നടന്‍ പുറത്തുവിട്ടിരുന്നു.സിനിമയ്ക്കായി കുതിരസവാരിയും കളരിപ്പയറ്റും നടന്‍ പരിശീലിച്ചിരുന്നു.