'അന്ന് രാത്രി ഞാന്‍ അവിടെ എത്തിയിരുന്നെങ്കില്‍ സില്‍ക് സ്മിതയുടെ ആത്മഹത്യ ഒഴിവാക്കാമായിരുന്നു'; അനുരാധയുടെ വാക്കുകള്‍

മരണത്തിന് നാല് ദിവസം മുന്‍പ് അവള്‍ എന്റെ വീട്ടില്‍ വന്നതായി അനുരാധ പറയുന്നു

Webdunia
ചൊവ്വ, 3 ഒക്‌ടോബര്‍ 2023 (12:21 IST)
തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ഞെട്ടിച്ച ആത്മഹത്യയായിരുന്നു നടി സില്‍ക് സ്മിതയുടേത്. 1996 സെപ്റ്റംബര്‍ 23 ന് തന്റെ 35-ാം വയസ്സിലാണ് സില്‍ക് സ്മിത ആത്മഹത്യ ചെയ്തത്. ജീവിതം അവസാനിപ്പിക്കാനുള്ള തീരുമാനത്തിനു പിന്നില്‍ എന്താണ് കാരണമെന്ന് ഇപ്പോഴും വ്യക്തമല്ല. ചെന്നൈയിലെ അപ്പാര്‍ട്‌മെന്റില്‍ തൂങ്ങിമരിച്ച നിലയിലാണ് സില്‍ക് സ്മിതയെ കണ്ടെത്തിയത്. 
 
സില്‍ക് സ്മിതയുടെ വളരെ അടുത്ത സുഹൃത്താണ് നൃത്തകലാകാരി അനുരാധ. ആത്മഹത്യ ചെയ്തതിന്റെ തലേദിവസം സില്‍ക് സ്മിത അനുരാധയെ പോണില്‍ വിളിച്ചിരുന്നു. തന്റെ അപ്പാര്‍ട്‌മെന്റിലേക്ക് വരാമോ എന്നും തന്നെ അലട്ടുന്ന ഒരു കാര്യം തുറന്നുപറയാനുണ്ടെന്നും സില്‍ക് സ്മിത അനുരാധയോട് പറഞ്ഞു. നാളെ മക്കളെ സ്‌കൂളില്‍ പറഞ്ഞയച്ചതിനു ശേഷം വന്നാല്‍ മതിയോ എന്ന് അനുരാധ ചോദിച്ചു. മതിയെന്ന് സില്‍ക് സ്മിതയും മറുപടി നല്‍കി. എന്നാല്‍, അനുരാധയോട് തുറന്നുസംസാരിക്കാന്‍ സില്‍ക് സ്മിത കാത്തുനിന്നില്ല. പിറ്റേന്ന് സില്‍ക് സ്മിതയുടെ മരണവാര്‍ത്തയാണ് അനുരാധയെ തേടിയെത്തിയത്. 
 
'മരണത്തിന് നാല് ദിവസം മുന്‍പ് അവള്‍ എന്റെ വീട്ടില്‍ വന്നതായി അനുരാധ പറയുന്നു. കുറെ നേരം അവിടെ ഇരുന്നു. സെപ്റ്റംബര്‍ 22ന്, അവള്‍ മരിക്കുന്നതിന് തലേന്ന് രാത്രി ഒന്‍പതരയായപ്പോള്‍ സ്മിത എന്നെ വിളിച്ചിരുന്നു. ഇവിടെ വരെ വരാമോ കുറച്ച് സംസാരിക്കാനുണ്ട് എന്നായിരുന്നു അവള്‍ പറഞ്ഞത്. കുറച്ച് പണിയുണ്ട്, നാളെ വന്നാല്‍ മതിയോ കുട്ടികളെ സ്‌കൂളില്‍ പറഞ്ഞയച്ച ശേഷം വരാമെന്ന് ഞാന്‍ പറഞ്ഞു. പിറ്റേന്ന് ഞാന്‍ അറിയുന്നത് അവള്‍ മരിച്ചു എന്നാണ്. ഒരുപക്ഷേ, അവള്‍ വിളിച്ച രാത്രി തന്നെ ഞാന്‍ അവിടെ എത്തിയിരുന്നെങ്കില്‍ അങ്ങനെ സംഭവിക്കില്ലായിരുന്നു,' അനുരാധ പറഞ്ഞു. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

'അയല്‍ സംസ്ഥാനത്തെ സിനിമാ താരമായ മുഖ്യമന്ത്രിയുമായി എന്നെ താരതമ്യം ചെയ്യരുത്': ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍

വിഡി സതീശന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ ഖേദം പ്രകടിപ്പിച്ച് തരൂര്‍

ഇന്ധനം ലാഭിക്കണം; കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുടെ വാഹനവ്യൂഹത്തിന്റെ എണ്ണം 9 ല്‍ നിന്ന് 6 ആയി കുറച്ചു

സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് വിഡി സതീശന്‍ ക്ഷണിച്ചിട്ടുണ്ട്; മൂന്ന് ബിജെപി നിയുക്ത എംഎല്‍എമാരും പങ്കെടുക്കും

Census 2027 : ഇത്തവണ ഡിജിറ്റൽ, ജൂൺ 16 മുതൽ സ്വന്തമായി വിവരങ്ങൾ രേഖപ്പെടുത്താം

അടുത്ത ലേഖനം
Show comments