Select Your Language

Notifications

webdunia
webdunia
webdunia
webdunia

അല്ലുവിന്റെ ആസ്തി എത്രയാണ്? ഒരു സിനിമയില്‍ അഭിനയിച്ചാല്‍ 65 കോടി പ്രതിഫലം!

Allu Arjun net worth Allu Arjun salary Allu Arjun lifestyle Allu Arjun income Allu and Arjun house Allu Arjun family Allu Arjun news Allu Arjun new film Allu Arjun Telugu cinema Telugu cinema movies Allu Arjun

കെ ആര്‍ അനൂപ്

, ചൊവ്വ, 3 ഒക്‌ടോബര്‍ 2023 (12:09 IST)
പുഷ്പ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് സിനിമ ലോകം. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമ അടുത്തവര്‍ഷം സെപ്റ്റംബറില്‍ പ്രദര്‍ശനത്തിന് എത്തും. ടോളിവുഡില്‍ ഏറ്റവും അധികം പ്രതിഫലമാകുന്ന താരങ്ങളില്‍ ഒരാളാണ് നടന്‍. അല്ലുവിന്റെ ആസ്തി എത്രയാണെന്ന് നോക്കാം.
 
അല്ലു അര്‍ജുന്റെ വാര്‍ഷിക വരുമാനം 90 കോടിയാണ്. ഒരു സിനിമയില്‍ മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കാന്‍ നടന്‍ വാങ്ങുന്നത് 65 കോടി രൂപയാണെന്ന് റിപ്പോര്‍ട്ടുകള്‍. പുഷ്പ രണ്ടാം ഭാഗത്തില്‍ വേഷമിടാന്‍ നടന്‍ റെക്കോര്‍ഡ് പ്രതിഫലം ചോദിച്ചു എന്നും കേള്‍ക്കുന്നുണ്ട്. 12 ഓളം ബ്രാന്‍ഡുകളുടെ ബ്രാന്‍ഡ് അംബാസിഡറാണ് നടന്‍. ഇതിന്റെ ഓരോന്നിന്റെയും പ്രമോഷന് വേണ്ടി 10 കോടി പ്രതിഫലമായി നടന്‍ വാങ്ങും. 
 
നടന്റെ ആസ്തി 50 മില്യണ്‍ യുഎസ് ഡോളറാണ് ഏകദേശം 460 കോടി രൂപ വരും ഇത്. 150 കോടിയോളം അല്ലുവിന് കുടുംബ സ്വത്തായി ലഭിച്ചതാണ്.
തെലുങ്ക് സിനിമ നിര്‍മാതാവ് അല്ലു അരവിന്ദിന്റെ മകനാണ് അല്ലു അര്‍ജുന്‍. 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'കാതല്‍' റിലീസ് എപ്പോള്‍ ? മമ്മൂട്ടിക്ക് പറയാനുള്ളത് ഇതാണ് !