Webdunia - Bharat's app for daily news and videos

Install App

‘മഞ്ജു കാരണം ബലിയാടായ പാർവതി, മഞ്ജുവിനേക്കാൾ ഉയരങ്ങളിലെത്തേണ്ടിയിരുന്ന നടി’

Webdunia
തിങ്കള്‍, 17 ഡിസം‌ബര്‍ 2018 (12:18 IST)
വിവാഹത്തിനും വിവാഹമോചനത്തിനും ശേഷമുള്ള മഞ്ജു വാര്യരുടെ തിരിച്ചുവരവ് ആഘോഷമാക്കിയവരാണ് അവരുടെ ആരാധകർ. എന്നാൽ, തിരിച്ചുവരവിലൂടെ ശക്തയായ സ്ത്രീ, മലയാളികളുടെ സ്ത്രീ മുഖം എന്നൊക്കെ പലരും അവരെ പ്രശംസിച്ചുകൊണ്ടിരുന്നു.
 
നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ തുറന്നു പറച്ചിൽ, ഡബ്ല്യുസിസി രൂപീകരണം എന്നിവയെല്ലാം അതിനു കാരണവുമായി. പക്ഷേ, അതിനുശേഷമുണ്ടായ ഒന്നിലും മഞ്ജുവിന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ല. ഇപ്പോൾ വനിത മതിലിനു രാഷ്ട്രീയ സ്വഭാവമുണ്ടെന്ന തിരിച്ചറിവിൽ വനിത മതിലിനു നൽകിയ പിന്തുണ തിരിച്ചെടുത്തിരിക്കുകയാണ് മഞ്ജു. 
 
ഈ വിഷയത്തിൽ എസ് എഫ് ഐ മുൻ‌നേതാവ് സിന്ധു ജോയുടെ നിരീക്ഷണം തന്നെയാണ് പ്രാധാന്യം. ‘വിമന്‍ ഇന്‍ സിനിമ കളക്ടീവ്' എന്ന പെണ്‍കൂട്ടായ്മ ഉണ്ടായത് പടിയിറങ്ങിപ്പോന്ന മഞ്ജുവിനൊരു പ്രതിരോധമതില്‍ പണിയാനായിരുന്നു എന്നും എന്നാല്‍ ആ മതിലും പൊളിച്ച് മഞ്ജു പുറത്തേക്ക് വരുമ്പോൾ ബലിയാടായത് നടി പാർവതിയായിരുന്നുവെന്നും സിന്ധു പറയുന്നു.
 
മഞ്ജു തുടങ്ങിവെച്ച ഡബ്ല്യുസിസിയിലേക്ക് അതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് എത്തിയവരിൽ ഒരാളായിരുന്നു പാർവതി. മലയാള സിനിമയിലെ ആണത്തത്തിനെതിരെ ആഞ്ഞടിച്ചവരിൽ ഒരാൾ. എന്നാൽ, സൂപ്പർതാരങ്ങളേയും വിമർശിച്ചതോടെ പാർവതി പടിക്കു പുറത്താക്കപ്പെട്ട അവസ്ഥയിലാണ്.
 
മഞ്ജുവിനേക്കാള്‍ ഒരുപാട് ഉയരങ്ങളില്‍ എത്തേണ്ടിയിരുന്ന ഒരു പ്രതിഭയായിരുന്നു പാർവതി. സിനിമയിലെ ആങ്ങളമാരുടെ സംഘടനയുടെ ഒരുകാതം അകലെയാണ് അവള്‍ ഇപ്പോള്. അവസരങ്ങളും നന്നേ കുറവ്. മഞ്ജുവിനാൽ ബലിയാടക്കപ്പെട്ടിരിക്കുകയാണ് പാർവതി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓഹരി വിപണിയില്‍ മുന്നേറ്റം; സെന്‍സെക്‌സ് 1200 പോയിന്റ് വരെ ഉയര്‍ന്നു

ട്രംപിന്റെ പ്രഖ്യാപനങ്ങള്‍ക്ക് മുന്‍പ് ആപ്പിള്‍ ഇന്ത്യയില്‍ നിന്നും 5 വിമാനങ്ങള്‍ നിറയെ ഐഫോണ്‍ കടത്തിയതായി റിപ്പോര്‍ട്ട്

Kedar Jadhav Joins BJP: ക്രിക്കറ്റ് താരം കേദാര്‍ ജാദവ് ബിജെപിയില്‍

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: സുകാന്തിന് പലപ്പോഴായി യുവതി നല്‍കിയത് മൂന്നുലക്ഷം രൂപ, രാജ്യംവിടാതിരിക്കാന്‍ ലുക്കൗട്ട് നോട്ടീസ്

അമേരിക്ക പുറത്തിറക്കിയത് ബ്ലാക്ക് മെയിലിംഗ് സ്വഭാവം; ബുദ്ധിയില്ലായ്മ ആവര്‍ത്തിക്കുകയാണെന്ന് ചൈന

അടുത്ത ലേഖനം
Show comments