Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒടിയൻ മാസ് ചിത്രം തന്നെ, ഹൈപ്പൊക്കെ ബിസിനസ് തന്ത്രമെന്ന് ശ്രീകുമാർ മേനോൻ; ഇതിനൊരു അവസാനമില്ലേയെന്ന് സോഷ്യൽ മീഡിയ

ഒടിയൻ മാസ് ചിത്രം തന്നെ, ഹൈപ്പൊക്കെ ബിസിനസ് തന്ത്രമെന്ന് ശ്രീകുമാർ മേനോൻ; ഇതിനൊരു അവസാനമില്ലേയെന്ന് സോഷ്യൽ മീഡിയ
, തിങ്കള്‍, 17 ഡിസം‌ബര്‍ 2018 (11:14 IST)
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു മോഹൻലാലിന്റെ ഒടിയൻ. വൻ ഹൈപ്പോടൊയായിരുന്നു ചിത്രം റിലീസിനെത്തിയത്. എന്നാൽ പ്രേക്ഷകരെ പൂർണ്ണമായും തൃപ്തിപ്പെടുത്താൻ ചിത്രത്തിന് കഴിഞ്ഞിരുന്നില്ല. 
 
ഫസ്റ്റ് ഷോ കഴിഞ്ഞതു മുതൽ ചിത്രത്തിന് നേരെ നെഗറ്റീവ് റിവ്യൂകളുടെ കൂമ്പാരമായിരുന്നു. വൻ ഹൈപ്പിൽ വന്ന ഒരു പടത്തിൽ നിന്നും ഇതല്ല പ്രതീക്ഷിതെന്ന് കണ്ടവർ പറയുന്നു. ചിത്രത്തിന് ആവശ്യത്തിലധികം ഹൈപ്പ് കൊടുത്തതാണ് സിനിമയെ നെഗറ്റീവായി ബാധിച്ചതെന്നാണ് പൊതുവെ ഉയരുന്ന ഭാഷ്യം. 
 
ഇപ്പോഴിത ഇതിനു മറുപടിയുമായി സംവിധായകൻ ശ്രീകമാർ മേനോൻ രംഗത്തെത്തിയിരിക്കുകയാണ്. സിനിമ എല്ലാ ജനങ്ങളിൽ എത്തിക്കാനാണ് താൻ ശ്രമിച്ചതെന്ന് ശ്രീകുമാർ മേനോൻ. അത് ഫലം കാണുകയും ചെയ്തിരുന്നു. സിനിമയെ ഒരു പ്രൊഡക്ടായി കണ്ടാണ് താൻ ആളുകളിൽ എത്തിക്കാൻ ശ്രമിച്ചത്. അതിനുവേണ്ടിയുള്ള ഒരു മാർഗമായിരുന്നു ആ ഹൈപ്പൊക്കെയെന്ന് സംവിധായകൻ പറയുന്നു. 
 
എന്റെ കണ്ണിലെ മാസ് ചിത്രം ഒടിയനാണ്. പലരും പുലി മുരുകൻ പോലെ അത്ര മാസല്ലെന്ന് പറഞ്ഞ് എന്നെ കുറ്റപ്പെടുത്തി. പക്ഷേ, ഇത് എന്റെ കാഴ്ചപ്പാടിൽ മാസ് തന്നെയാണെന്ന് സംവിധായകൻ പറയുന്നു. എന്നാൽ, റിലീസിന് മുന്നേ ചിത്രം മാസും ക്ലാസും നിറഞ്ഞൊരു ചിത്രമാണെന്നായിരുന്നു ശ്രീകുമാർ മേനോൻ അവകാശപ്പെട്ടത്. 
 
റിലീസിന് ശേഷം ആദ്യദിനം ഇത് മാസ് ചിത്രമല്ലെന്നും സാദാ ഒരു ചിത്രമാണെന്നും സംവിധായകൻ പറഞ്ഞിരുന്നു. ഇപ്പോഴിതാ, ഒടിയൻ വീണ്ടും ഒരു മാസ് ചിത്രമാണെന്ന പഴയ വാദം തന്നെയാണ് സംവിധായകൻ ഇപ്പോൾ അവകാശപ്പെടുന്നത്. ഈ നിലപാട് മാറ്റത്തിനു ഒരു അവസാനമില്ലേ എന്നാണ് ട്രോളർമാർ ചോദിക്കുന്നത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടിയുമല്ല മോഹൻ‌ലാലുമല്ല, വരുന്നത് കിംഗ് ഖാൻ?