തമിഴില്‍ ഈ വര്‍ഷത്തെ പ്രധാന തിയേറ്റര്‍ റിലീസുകളിലൊന്നായി വിശാല്‍ നായകനായ മദഗജരാജ തിയേറ്ററുകളിലെത്തുന്നു. 2013ല്‍ തിയേറ്ററുകളില്‍ എത്തേണ്ടിയിരുന്ന സിനിമ 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തിയേറ്റര്‍ റിലീസാകുന്നത്. സുന്ദര്‍ സി സംവിധാനം ചെയ്ത സിനിമ ഈ മാസം 12ന് തിയേറ്ററുകളിലെത്തും. സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ള നടന്‍ സന്താനമാണ് ഇക്കാര്യം അറിയിച്ചത്.
2013ല്‍ റിലീസ് ചെയ്യേണ്ടിയിരുന്ന സിനിമ സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്ന് റിലീസ് നീളുകയായിരുന്നു. വരലക്ഷ്മി ശരത്കുമാറും അഞ്ജലിയുമാണ് സിനിമയിലെ നായികമാര്‍. സോനു സൂദ് ആണ് സിനിമയില്‍ വില്ലന്‍ വേഷത്തില്‍. വിജയ് ആന്റണിയാണ് സംഗീത സംവിധാനം. സിനിമയ്ക്കയി വിശാല്‍ ഒരു ഗാനവും ആലപിച്ചിട്ടുണ്ട്. ജയം രവി നായകനാകുന്ന കാതലിക്ക നേരമില്ലൈ, ഷെയ്ന്‍ നിഗം തമിഴില്‍ ആദ്യമായി നായകനാവുന്ന മദ്രാസ്‌കാരന്‍, അരുണ്‍ വിജയ് നായകനാകുന്ന വണങ്കാന്‍, അദിതി ശങ്കറും ആകാശ് മുരളിയും ഒന്നിക്കുന്ന നേസിപ്പായ എന്നിവയാണ് പൊങ്കല്‍ റിലീസാകുന്ന മറ്റ് ചിത്രങ്ങള്‍.