Webdunia - Bharat's app for daily news and videos

Install App

'പ്രേമത്തിലെ ലുക്ക് ഇങ്ങ് എടുക്കുവാ'; തമിഴില്‍ നിവിന്‍ പോളി ആകാന്‍ ശിവകാര്‍ത്തികേയന്‍

കെ ആര്‍ അനൂപ്
ചൊവ്വ, 6 ജൂലൈ 2021 (14:46 IST)
പ്രേമത്തിലെ നിവിന്‍ പോളിയുടെ ലുക്ക് ആരാധകര്‍ക്കിടയില്‍ ട്രെന്‍ഡ് ആയിരുന്നു.2015-ല്‍ പുറത്തിറങ്ങിയ സിനിമ കോളിവുഡ് പ്രേക്ഷകരുടെയും മനസ്സ് കീഴടക്കി. കട്ട താടിയുള്ള നിവിന്‍ പോളിയുടെ ലുക്ക് തമിഴ് നടന്‍ ശിവകാര്‍ത്തികേയന്‍ ഇങ്ങ് എടുക്കുകയാണ്. നടന്റെ വരാനിരിക്കുന്ന ക്യാമ്പസ് ചിത്രമായ 'ഡോണ്‍'ല്‍ നിവിന്‍ പോളിയുടെ ലുക്ക് തന്നില്‍ പരീക്ഷിക്കാനൊരുങ്ങുകയാണ് ശിവകാര്‍ത്തികേയന്‍. പ്രേമത്തിലെ നിവിന്‍ പോളിയുടെ അതേ രൂപത്തില്‍ താരം പ്രത്യക്ഷപ്പെടുമെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍.
 
കോളേജ് പശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങുന്നത്. പ്രിയങ്ക മോഹന്‍ ആണ് നായിക. സമുദ്രക്കനിയും എസ് ജെ സൂര്യയും മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
 
2021 ഫെബ്രുവരി 11 ന് കോയമ്പത്തൂരില്‍ ഷൂട്ടിംഗ് ആരംഭിച്ച 'ഡോണ്‍' കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവയ്ക്കുകയായിരുന്നു. രണ്ടാമത്തെ ഷെഡ്യൂള്‍ മാര്‍ച്ചില്‍ തുടങ്ങാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ഈ ഷെഡ്യൂള്‍ 2021 ജൂലൈ 15 ന് പുനരാരംഭിക്കും എന്നാണ് പുതിയ വിവരം.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments