Webdunia - Bharat's app for daily news and videos

Install App

ആ സ്ഥാനത്ത് ഞാന്‍ ആണെങ്കില്‍ ചെന്ന് മുഖത്ത് പൊട്ടിക്കും; വിനായകന്റെ വിവാദ പരാമര്‍ശത്തില്‍ സ്മൃതി പരുത്തിക്കാട്

Webdunia
വ്യാഴം, 24 മാര്‍ച്ച് 2022 (08:27 IST)
നടന്‍ വിനായകന്റെ വിവാദ പരാമര്‍ശത്തില്‍ ശക്തമായി പ്രതികരിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക സ്മൃതി പരുത്തിക്കാട്. മീഡിയ വണ്‍ ചാനലിലെ ഔട്ട് ഓഫ് ഫോക്കസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സ്മൃതി. വാര്‍ത്താസമ്മേളനത്തിനിടെ വനിത മാധ്യമപ്രവര്‍ത്തകയോട് വിനായകന്‍ നടത്തിയ പരാമര്‍ശം അശ്ലീലവും ആണഹന്തയില്‍ നിന്നുള്ളതാണെന്നും സ്മൃതി പറഞ്ഞു. ആ മാധ്യമപ്രവര്‍ത്തകയുടെ സ്ഥാനത്ത് തന്നോടായിരുന്നു വിനായകന്‍ ആ ചോദ്യം ചോദിക്കുന്നതെങ്കില്‍ മുഖത്ത് അടി പൊട്ടിക്കുമെന്നും സ്മൃതി പറഞ്ഞു. 
 
' ആണഹന്തയില്‍ നിന്നും ആണിന്റെ പ്രിവില്ലേജില്‍ നിന്നുമുള്ള പ്രതികരണമാണ് വിനായകന്റേത്. കണ്‍സെന്റ് എന്താണെന്ന് അയാള്‍ക്ക് അറിയില്ല. അവിടെ ഇരിക്കുന്ന മാധ്യമപ്രവര്‍ത്തകരോട് ഭാര്യയ്‌ക്കൊപ്പം അല്ലാതെ മറ്റ് സ്ത്രീകളോട് സെക്‌സിന് പോയിട്ടില്ലേ എന്ന് കുത്തി കുത്തി ചോദിക്കുകയാണ്. അങ്ങനെ ചോദിക്കാന്‍ അയാള്‍ക്ക് എന്താണ് അധികാരം. ഒട്ടും മാന്യമല്ലാത്ത ഭാഷയിലാണ് അവിടെ ഇരിക്കുന്ന ഒരു മാധ്യമപ്രവര്‍ത്തകയോട് വിനായകന്‍ സംസാരിക്കുന്നത്. ഈ പെണ്ണിനോട് തോന്നിയാല്‍ ഞാന്‍ ചോദിക്കുമെന്നാണ് വിനായകന്‍ പറയുന്നത്. ആ സ്ഥാനത്ത് ഞാന്‍ ആണെങ്കില്‍ ചെന്ന് മുഖത്ത് പൊട്ടിക്കും. അതാണ് അയാള്‍ക്കുള്ള മറുപടി. അയാള്‍ക്ക് അങ്ങനെയാണ് മറുപടി കൊടുക്കേണ്ടത്,' സ്മൃതി പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അന്യപുരുഷന്മാർ തൊടരുത്, അഫ്ഗാനിൽ ഭൂകമ്പത്തിൽ കുടുങ്ങിയ സ്ത്രീകളെ പുറത്തെടുക്കുന്നില്ലെന്ന് റിപ്പോർട്ട്

നല്ല വാക്കുകള്‍ക്ക് അഭിനന്ദനങ്ങള്‍: ട്രംപിന്റെ പ്രശംസകളോട് പ്രതികരിച്ച് മോദി

ഇന്ത്യ സോറി പറഞ്ഞ് വ്യാപാര കരാറിനായി ട്രംപിനെ സമീപിക്കും: അമേരിക്കന്‍ വാണിജ്യ സെക്രട്ടറി ഹൊവാര്‍ഡ് ലട്‌നിക്

വീട്ടുകാരും ഉള്ളിയെന്നു വിളിച്ചു കളിയാക്കും: കെ.സുരേന്ദ്രന്‍

Donald Trump and Narendra Modi: 'സൗഹൃദമുണ്ട്, പക്ഷേ മോദി ഇപ്പോള്‍ ചെയ്യുന്ന കാര്യങ്ങള്‍ ശരിയല്ല'; ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments