കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വലഞ്ഞ് ശ്രീലങ്കൻ ജനത. ക്ഷാമവും വിലക്കയറ്റവും മൂലം പട്ടിണിയുടെ വക്കിലാണ് ശ്രീലങ്കൻ ജനത. ഏഴ് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് രാജ്യം. വൈദ്യുതിയോ പാചകവാതകമോ രാജ്യത്ത് കിട്ടാനില്ലാത്ത സ്ഥിതിയാണ്.
വൈദ്യുതക്ഷാമം രൂക്ഷമായതോടെ ജനറേറ്ററുകളുടെ പ്രവർത്തനത്തിനായുള്ള ഡീസലിനുള്ള ആവശ്യകത ഉയർന്നു. ഇതോടെ ഇന്ധനത്തിനായി പെട്രോൾ പമ്പുകൾക്ക് മുന്നിൽ ക്യൂ നിൽക്കുകയാണ് ജനത. തിരക്ക് നിയന്ത്രിക്കാന്‍ പെട്രോള്‍ പമ്പുകളില്‍ സൈനികരെ വിന്യസിച്ചിരിക്കുകയാണ്.
രാജ്യത്ത് പട്ടിണിയും ഭക്ഷ്യക്ഷാമവും രൂക്ഷമായതോടെ ശ്രീലങ്കൻ ജനത ഇന്ത്യയിലേക്ക് പലായനം ചെയ്യാനൊരുങ്ങുകയാണ്.തമിഴ്‌നാട്ടിലെ രാമേശ്വരത്തേക്ക് 16 അഭയാര്‍ഥികള്‍ എത്തി. 2000 പേരോളം ഇന്ത്യയിലേക്ക് പലായനത്തിനൊരുങ്ങുന്നത്. സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ തമിഴ്‌നാട്ടിൽ വലിയ അഭയാർഥി പ്രവാഹമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.