വിവാഹമോചനം സംബന്ധിച്ച ചോദ്യങ്ങളിൽ കുഴങ്ങി സ്നേഹയും പ്രസന്നയും!

സ്‌നേഹയെയും പ്രസന്നയെയും കുഴക്കി മാധ്യമപ്രവർത്തകർ

നിഹാരിക കെ എസ്
വ്യാഴം, 5 ഡിസം‌ബര്‍ 2024 (12:34 IST)
തമിഴ് സിനിമയിലെ നിരവധി താരങ്ങൾ വേർപിരിഞ്ഞ വർഷമായിരുന്നു ഇത്. ജയം രവി - ആര്‍തി, ജിവി പ്രകാശ് - സൈന്ധവി, എആര്‍ റഹ്‌മാന്‍ - സൈറ ബാനു എന്നിങ്ങനെ ഓരോ വിവാഹ മോചനങ്ങളും ആരാധകരെ സംബന്ധിച്ച് വലിയ നിരാശയുള്ള വാര്‍ത്തയായിരുന്നു. ധനുഷും ഐശ്വര്യയും നിയമപരമായി പിരിഞ്ഞതും ഈ വർഷം തന്നെയാണ്. 
 
തമിഴില്‍ സമീപകാലത്തായി സംഭവിച്ചുകൊണ്ടിരിയ്ക്കുന്ന വിവാഹ മോചനത്തെ കുറിച്ചുള്ള ചോദ്യങ്ങൾ നേരിടുകയാണ് ഇപ്പോള്‍ മാതൃകാ ദമ്പതികള്‍ എന്നറിയപ്പെടുന്ന സ്‌നേഹയും പ്രസന്നയും. സ്‌നേഹാലയം എന്ന പേരില്‍ സ്‌നേഹ പുതിയ സാരി ബിസിനസ് ആരംഭിച്ചിരുന്നു. പ്രസന്നന്റെ പൂര്‍ണ പിന്തുണയോടെ മുന്നോട്ട് പോകുന്ന ബിസിനസ്സിന്, അത് പ്രദര്‍ശിപ്പിക്കാനുള്ള നല്ല ഒരു അവസരം ലഭിച്ചു. ഇതിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ റാമ്പ് വാക്കിൽ ഇരുവരും പങ്കെടുത്തിരുന്നു.
 
പരിപാടിയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് വിവാഹ മോചനത്തെ സംബന്ധിച്ച ചോദ്യം താരദമ്പതികള്‍ക്ക് നേരിടേണ്ടി വന്നത്. തമിഴില്‍ ഇപ്പോള്‍ കൂടിക്കൂടി വരുന്ന വിവാഹ മോചനങ്ങളെ കുറിച്ച് എന്താണ് അഭിപ്രായമെന്നായിരുന്നു ചോദ്യം. ആദ്യം രണ്ടു പേരും ഒന്ന് ചിരിച്ചു, അതിന് ശേഷം മറുപടി പറഞ്ഞു.
 
അതെല്ലാം ഓരോരുത്തരുടെ വ്യക്തിപരമായ തീരുമാനമാണ്. ലൈഫില്‍ അവര്‍ ഏതൊക്കെ അവസ്ഥകളിലൂടെയാണ് കടന്ന് പോകുന്നതെന്ന് നമുക്കറിയില്ല. അതുകൊണ്ട് തന്നെ അതില്‍ അഭിപ്രായം പറയാനും നമ്മളാരുമല്ല എന്നായിരുന്നു പ്രസന്നന്റെ മറുപടി. സ്‌നേഹയും അതിനോട് യോജിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്ഐആർ സമയപരിധി നീട്ടി, ഫോമുകൾ തിരിച്ചുനൽകാൻ ഡിസംബർ 11 വരെ സമയം

സമ്പദ് വ്യവസ്ഥ തകർന്നോ? കരുതൽ സ്വർണം വിൽക്കാനൊരുങ്ങി റഷ്യൻ കേന്ദ്രബാങ്ക്

മണ്ഡലകാലം രണ്ടാഴ്ച്ച തികയുമ്പോൾ ശബരിമലയിൽ എത്തിയത് 12 ലക്ഷത്തിനടുത്ത് തീർത്ഥാടകർ

ഡിറ്റ്‌വാ സ്വാധീനം സംസ്ഥാനത്തെ തണുത്ത അന്തരീക്ഷ സ്ഥിതി ഉച്ചയോടെ മാറും, ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത

Ditwah Cyclone: ഡിറ്റ്‌വാ ചുഴലിക്കാറ്റ്: തമിഴ്‌നാട്- പുതുച്ചേരി തീരങ്ങളിൽ ശക്തമായ മഴ

അടുത്ത ലേഖനം
Show comments