Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്വർണത്തിൽ കുളിച്ച് ശോഭിത; നാഗ ചൈതന്യ രണ്ടാമതും വിവാഹിതനായി, ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

സ്വർണത്തിൽ കുളിച്ച് ശോഭിത; നാഗ ചൈതന്യ രണ്ടാമതും വിവാഹിതനായി, ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

നിഹാരിക കെ എസ്

, വ്യാഴം, 5 ഡിസം‌ബര്‍ 2024 (10:45 IST)
അക്കിനേനി നാഗ ചൈതന്യയുടെയും ശോഭിത ധൂലിപാലയുടെയും വിവാഹം ഇന്നലെ കഴിഞ്ഞു. രാത്രി എട്ട് മണിക്ക് തുടങ്ങിയ വിവാഹ ചടങ്ങുകള്‍, എട്ട് മണിക്കൂറുകളോളം നീണ്ടു നിന്നു. ചടങ്ങുകള്‍ക്ക് ശേഷം ഔദ്യോഗികമായി വിവാഹ ചിത്രങ്ങള്‍ ആദ്യം പുറത്തുവിട്ടത് നാഗ ചൈതന്യയുടെ അച്ഛനും നടനുമായ നാഗാര്‍ജുനയാണ്. വധൂവരന്മാർക്ക് ആശംസ നേർന്നുകൊണ്ടുള്ള പോസ്റ്റ് വൈറലായി.
 
ശോഭിതയും ചൈതന്യയും ഒരുമിച്ച് ഈ മനോഹരമായ അദ്ധ്യായം ആരംഭിക്കുന്നത് കാണുന്നത് എനിക്ക് സവിശേഷവും വൈകാരികവുമായ നിമിഷമാണ്. എന്റെ പ്രിയപ്പെട്ട ചായിയ്ക്ക് അഭിനന്ദനങ്ങള്‍, ഒപ്പം പ്രിയപ്പെട്ട ശോഭിതയ്ക്ക് ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം. നീ ഇതിനകം ഞങ്ങളുടെ ജീവിതത്തില്‍ വളരെയധികം സന്തോഷം കൊണ്ടുവന്നു. എഎന്‍ആര്‍ (അക്കിനേനി നാഗേശ്വര റാവു) ഗാരുവിന്റെ ശതാബ്ദി വര്‍ഷത്തോടനുബന്ധിച്ച് സ്ഥാപിച്ച പ്രതിമയുടെ അനുഗ്രഹാശിസ്സുകള്‍ക്ക് കീഴില്‍ വികസിക്കുന്ന ഈ ആഘോഷത്തിന് കൂടുതല്‍ ആഴത്തിലുള്ള അര്‍ത്ഥമുണ്ട്. ഈ യാത്രയുടെ ഓരോ ചുവടിലും അദ്ദേഹത്തിന്റെ സ്‌നേഹവും മാര്‍ഗദര്‍ശനവും നിങ്ങളോടൊപ്പമുണ്ടാവുമെന്ന് വിശ്വസിക്കുന്നു. ഇന്ന് ഞങ്ങളുടെ മേല്‍ വര്‍ഷിച്ച എണ്ണമറ്റ അനുഗ്രഹങ്ങള്‍ക്ക് ഞാന്‍ നന്ദിയുള്ളവനാണ് എന്നായിരുന്നു നാഗാര്‍ജുന കുറിച്ചത്.
 
തീര്‍ത്തും പരമ്പരാഗത രീതിയില്‍ നടന്ന വിവാഹത്തിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു. സ്വര്‍ണ നിറത്തിലുള്ള കാഞ്ചീവരം സില്‍ക് സാരിയാണ് ശോഭിത ധരിച്ചത്. ട്രഡീഷണല്‍ ആഭരണങ്ങളില്‍ ശോഭിതയെ അതിസുന്ദരിയായി കാണപ്പെടുന്നു. നീട്ടി വളര്‍ത്തിയ താടിയും മുടിയും വെട്ടാത്ത ഗെറ്റപ്പില്‍ തന്നെയാണ് നാഗ ചൈതന്യ.
 
ചിരജ്ജീവി, നയന്‍താര, പ്രഭാസ്, രാം ചരണ്‍, മഹേഷ് ബാബു, നമ്രത ഷിരോദ്കര്‍ എന്നിവര്‍ക്ക് പുറമെ അക്കിനേനി - ദഗുപതി കുടുംബം മൊത്തത്തിലും വിവാഹത്തില്‍ പങ്കെടുത്തിരുന്നു. വിവാഹം നെറ്റ്ഫ്‌ളിക്‌സിന് വിറ്റതിനാല്‍ തന്നെ കൂടുതല്‍ വിവാഹ ചിത്രങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുഷ്പ-2 തിയേറ്ററിൽ ആകെ ബഹളമയം, ആഘോഷം അതിര് കടന്നു; സിനിമ പ്രദര്‍ശനത്തിനിടെ സ്‌ക്രീനിന് സമീപം തീപ്പന്തം കത്തിച്ചു