Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുഷ്പ-2 തിയേറ്ററിൽ ആകെ ബഹളമയം, ആഘോഷം അതിര് കടന്നു; സിനിമ പ്രദര്‍ശനത്തിനിടെ സ്‌ക്രീനിന് സമീപം തീപ്പന്തം കത്തിച്ചു

പുഷ്പ-2 തിയേറ്ററിൽ ആകെ ബഹളമയം, ആഘോഷം അതിര് കടന്നു; സിനിമ പ്രദര്‍ശനത്തിനിടെ സ്‌ക്രീനിന് സമീപം തീപ്പന്തം കത്തിച്ചു

നിഹാരിക കെ എസ്

, വ്യാഴം, 5 ഡിസം‌ബര്‍ 2024 (10:27 IST)
ബംഗളൂരു: അല്ലു അര്‍ജുന്‍ നായകനായ പുഷ്പ 2 എന്ന സിനിമ പ്രദര്‍ശനത്തിനിടെ സ്‌ക്രീനിന് സമീപം തീപ്പന്തം കത്തിച്ച് ആഘോഷിച്ച സംഭവത്തില്‍ നാലുപേര്‍ പിടിയില്‍. ബംഗലൂരു ഉര്‍വശി തിയേറ്ററില്‍ ഇന്നലെ രാത്രി സിനിമയുടെ ഷോയ്ക്കിടെയാണ് സംഭവം. ഹൈദരാബാദില്‍ പുഷ്പ സിനിമയുടെ റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ചിരുന്നു. ഇവരുടെ ഭർത്താവിനും കുട്ടിക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്.
 
സിനിമയുടെ ആഘോഷ പ്രകടനങ്ങള്‍ അതിര് കടന്നിരിക്കുകയാണ്. ഹൈദരാബാദ് സ്വദേശിയായ രേവതി (39) എന്ന സ്ത്രീയാണ് തിക്കിലും തിരക്കിലും പെട്ട് ഇന്നലെ മരിച്ചത്. തിയേറ്ററിലേക്ക് നായകന്‍ അല്ലു അര്‍ജുന്‍ എത്തുമെന്ന വിവരമറിഞ്ഞ് ആരാധകര്‍ കൂട്ടത്തോടെ എത്തിയതാണ് തിരക്ക് അനിയന്ത്രിതമാക്കിയത്.
 
അതിനിടെ, ബംഗലൂരുവില്‍ പുഷ്പ-2 വിന്റെ അര്‍ധരാത്രിക്കു ശേഷമുള്ള സിനിമാപ്രദര്‍ശനം വിലക്കി. രാവിലെ 6.30 ന് മുമ്പായി നഗരത്തിലെ ഒരു തിയേറ്ററിലും സിനിമ പ്രദര്‍ശിപ്പിക്കരുതെന്നാണ് ബംഗലൂരു ഡെപ്യൂട്ടി കമ്മീഷണറും ജില്ലാ മജിസ്‌ട്രേറ്റും പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കിയിട്ടുള്ളത്. നിര്‍ദേശം ലംഘിക്കുന്ന സിനിമാതിയേറ്ററുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും ഉത്തരവ് നല്‍കിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Fahadh Faasil in Pushpa 2: മലയാളികള്‍ക്ക് അത്ര ദഹിച്ചില്ലെങ്കിലും തെലുങ്കന്‍മാര്‍ ഏറ്റെടുത്തു !