Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആരാധകരോട് ക്ഷമ ചോദിച്ച് ശോഭന!

ആരാധകരോട് ക്ഷമ ചോദിച്ച് ശോഭന!
, ബുധന്‍, 19 ഡിസം‌ബര്‍ 2018 (09:20 IST)
മലയാളി പ്രേക്ഷകരുടെ ഏക്കാലത്തേയും  പ്രിയപ്പെട്ട സിനിമകളിലൊന്നാണ് മണിച്ചിത്രത്താഴ്. ശോഭന എന്ന നടിയെ ഓർത്തിരിക്കാൻ ഈ ഒരു സിനിമ മാത്രം മതി. 1993 ‍ഡിസംബർ 25ആം തീയതിയാണ് ചിത്രം പ്രദർശനത്തിനായി എത്തിയത്. 25 വർഷം പൂർത്തിയാവുകയാണ് മണിച്ചിത്രത്താഴ് റിലീസ് ചെയ്തിട്ട്. 
 
മറ്റൊരു ഡിസംബറിൽ മാണിച്ചിത്രത്താഴിലെ നാഗവല്ലിയേയും ഗംഗയേയും ഒരിക്കൽ കൂടി ഓർമിപ്പിച്ച് ശോഭന. തന്റെ ഫേസ്ബുക്ക് പേജിലണ് നാഗവല്ലിയുടെ ചിത്രവും താരം പങ്കുവെച്ചത്. കൂടാതെ തന്റെ പ്രിയപ്പെട്ട ആരാധകരോട് നന്ദിയും ക്ഷമാപണവും നടത്തുന്നുമുണ്ട്. 
 
ചെന്നൈയിൽ മാർഗ്ഗി പെർഫോമൻസുമായി തിരിക്കിലാണെന്നും, അതുകൊണ്ടാണ് നിങ്ങളുടെ അന്വേഷണങ്ങൾക്ക് മറുപടി നൽകാൻ കഴിയാത്തത്. അതിനാൽ ക്ഷമ ചോദിക്കുന്നുവെന്നും താരം ഫേസ്ബുക്കിൽ കുറിച്ചു.
 
ഇത്രയധികം വർഷങ്ങൾ കഴിഞ്ഞിട്ടും ആ സിനിമ ആളുകൾ ആരും മറന്നിട്ടില്ല എന്നത് വലിയൊരു കാര്യം തന്നെയാണ്. ഇത് തനിയ്ക്ക് ശരിയ്ക്കും വിസ്മയകരമായിട്ടാണ് തോന്നുന്നത്. - ശോഭന കുറിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഞ്ജു നന്ദികേട് കാണിച്ചോ? ഇന്ന് ശ്രീകുമാർ മേനോൻ, അന്ന് റിമ കല്ലിങ്കൽ