അന്തർസംസ്ഥാന മോഷ്ടാവ് മണിച്ചിത്രത്താഴ് രാജേന്ദ്രനെ പൂട്ടി പൊലീസ്

വ്യാഴം, 23 ഓഗസ്റ്റ് 2018 (16:39 IST)
ഷൊർണൂർ: അന്തർസംസ്ഥാന മോഷ്ടാവായ മണിച്ചിത്രത്താഴ് രാജേന്ദ്രൻ പൊലീസ് പിടിയിലായി. ഷൊർണൂർ എസ് ഐ സുജിത്തും സംഘവും നടത്തിയ രത്രികാ‍ല പരിശോധനക്കിടെയാണ് ഇയാൾ പിടിയിലായത്.   
 
കുന്നംകുളം, ഗുരുവായൂര്‍, പട്ടാമ്പി എന്നീ പൊലീസ് സ്റ്റേഷനുകളിലും ഇയാൾക്കെതിരെ കേസ് നിലവിലുണ്ട്. രാജേന്ദ്രനെ വിശദ്മായി ചോദ്യം ചെയ്തതിൽ നിന്നും. വാടാനാംകുറുശ്ശി, കുളപ്പുള്ളി, വടക്കാഞ്ചേരി, ഓട്ടുപാറ എന്നിവിടങ്ങളിൽ പൂട്ടിക്കിടന്ന് വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തിയത് ഇയാളാണെന്ന് മനസിലായിട്ടുണ്ട്. മുൻപും ഇയൾ മോഷണ കേസുകളിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ബംഗാളിലെ തൃണമൂൽ കോൺഗ്രസ് ഓഫീസിൽ സ്ഫോടനം; ഒരു പ്രവർത്തകൻ കൊല്ലപ്പെട്ടു, അഞ്ച് പേർ ചികിത്സയിൽ