Select Your Language

Notifications

webdunia
webdunia
webdunia
webdunia

മകന്‍ ഫുട്‌ബോള്‍ ആരാധകന്‍, അമ്മയെക്കാള്‍ വളര്‍ന്ന് മകളും, നടന്‍ അജിത്തിന്റെ വീട്ടിലെ പിറന്നാള്‍ ആഘോഷം

Son is a football fan

കെ ആര്‍ അനൂപ്

, ചൊവ്വ, 5 മാര്‍ച്ച് 2024 (15:15 IST)
നടന്‍ അജിത്തും ഭാര്യ ശാലിനിയും സന്തോഷകരമായ ജീവിതം നയിക്കുകയാണ്. അനോഷ്‌കയുടെയും ആദ്വിക്കിന്റെയും അമ്മയായി മാറിയതോടെ ശാലിനി സിനിമ ജീവിതം അവസാനിപ്പിച്ചു. കുടുംബിനിയായി മാറിയ നടി തന്റെ വിശേഷങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയിലൂടെ പങ്കിടാറുണ്ട്. ഇപ്പോഴിതാ മകന്റെ പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ് താരകുടുംബം.
 
താരദമ്പതിമാരുടെ ഇളയ കുഞ്ഞാണ് ആദ്വിക്. അവനെ ഫുട്‌ബോളിനോടാണ് കൂടുതല്‍ ഇഷ്ടം. മകനെ ഫുട്‌ബോള്‍ പരിശീലനത്തിന് ഒക്കെ കൊണ്ടുവിടുന്നത് അമ്മ ശാലിനിയാണ്. അതുകൊണ്ടുതന്നെ മകന്റെ പിറന്നാള്‍ ആഘോഷത്തിന് തിരഞ്ഞെടുത്ത തീമില്‍ ഫുട്‌ബോള്‍ ലോകമുണ്ട്.
ആദ്വിക് അജിത്കുമാറിന് ഒന്‍പതു വയസ്സ് പ്രായമായി. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് പിറന്നാള്‍ ആഘോഷിച്ചതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
 
അജിത്തിന്റെ മകള്‍ അനൗഷ്‌ക അമ്മയോളം ഉയരമുള്ള സുന്ദരിയായി മാറിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ ശാലിനിയുടെ സഹോദരി ശ്യാമിലി അനൗഷ്‌കയുടെ ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇത്രയും വലിയ തുകയോ? ഡോണില്‍ അഭിനയിക്കാന്‍ വന്‍ പ്രതിഫലം ചോദിച്ച് കിയാര അദ്വാനി, നടിക്ക് മുന്നില്‍ ഇനി നാല് നടിമാര്‍ മാത്രം