37ലക്ഷം രൂപ വാങ്ങിയിട്ട് വഞ്ചിച്ചെന്ന് പരാതി; സോനാക്ഷി സിന്‍‌ഹയ്‌ക്കെതിരെ പരാതി

Webdunia
തിങ്കള്‍, 25 ഫെബ്രുവരി 2019 (10:39 IST)
ബോളിവുഡ് താരം സോനാക്ഷി സിൻഹയ്‌ക്കെതിരെ വഞ്ചനാകുറ്റത്തിന് കേസ്. ന്യൂഡല്‍ഹി  ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇവന്റ് ഓർ​ഗനൈസേഷൻ നൽകിയ പരാതിയിലാണ് താരത്തിനെതിരെ കട്ട്‌ഘർ പൊലീസ് കേസെടുത്തത്.

കഴിഞ്ഞ വർഷം നവംബർ 24ന് നടത്തിയ ഒരു പരിപാടിയിൽ പങ്കെടുക്കാമെന്നേറ്റ് 37 ലക്ഷം രൂപ കൈപ്പറ്റിയ ശേഷം സോനാക്ഷി ചടങ്ങില്‍ എത്തിയില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഇവന്റ് ഓർ​ഗനൈസേഷൻ പൊലീസില്‍ പരാതി നല്‍കിയത്.

സോനാക്ഷി ഉൾപ്പടെ നാല് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. മുംബൈ സ്വദേശികളായ അഭിഷേക്, മാളവിക ദൂമിൽ, എഡ്​ഗർ എന്നിവർക്കെതിരെയാണ് കേസ്.

ചടങ്ങില്‍ പങ്കെടുക്കുമെന്ന് സോനാക്ഷി ഉറപ്പ് നല്‍കിയിരുന്നുവെന്നും, എന്നാല്‍ അവര്‍ വാക്കു പാലിച്ചില്ലെന്നും ഇവന്റ് ഓർ​ഗനൈസറായ പ്രമോദ് ശർമ്മ പറഞ്ഞു. പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.

അതേസമയം, പരാതിയെക്കുറിച്ച് പ്രതികരിക്കാന്‍ സോനാക്ഷി തയ്യാറായിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ച സ്ഥിതിക്ക് നിലപടറിയിച്ച് താരം രംഗത്ത് എത്തുമെന്നാണ് സൂചന.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമം; യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീട്ടില്‍ നിന്ന് ഭക്ഷണ കിറ്റുകള്‍ പിടിച്ചെടുത്തു

സ്വര്‍ണം വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും!

എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തതിന്റെ ഒന്നാം വാര്‍ഷികത്തില്‍ രാഹുല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്ത്

എംഎല്‍എ സ്ഥാനം രാജിവെക്കണമോ എന്നത് രാഹുല്‍ തീരുമാനിക്കണം; പുറത്താക്കലിന് പിന്നാലെ പ്രതികരണവുമായി കെസി വേണുഗോപാല്‍

Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

അടുത്ത ലേഖനം
Show comments