Select Your Language

'മിന്നൽ മുരളി' നിർമ്മാതാവിനൊപ്പം ഉണ്ണിമുകുന്ദൻ, പുതിയ പ്രതീക്ഷകളിൽ ആരാധകർ

webdunia

കെ ആര്‍ അനൂപ്

, ശനി, 24 ജൂണ്‍ 2023 (09:10 IST)
ഉണ്ണിമുകുന്ദനൊപ്പം നിർമ്മാതാവ് സോഫിയ പോൾ ജെയിംസ്. പുതിയ സിനിമയുമായി ബന്ധപ്പെട്ടാണോ കൂടിക്കാഴ്ച എന്നതിലും അറിവില്ല. വൈകാതെ തന്നെ നല്ലൊരു സിനിമ പ്രതീക്ഷിക്കാനാകുമോ എന്നാണ് ചലച്ചിത്ര പ്രേമികൾ ചോദിക്കുന്നത്. 
മിന്നൽ മുരളിക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന ആര്‍ഡിഎക്സ് ഒരുങ്ങുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നത്.
 
ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നീ യുവതാരങ്ങളെ അണിനിരത്തി നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ഫാമിലി ആക്ഷൻ ചിത്രമാണിത്. ഓഗസ്റ്റ് 25ന് ഓണം റിലീസ് ആയി ആര്‍ഡിഎക്സ് പ്രദർശനത്തിന് എത്തുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു.
 
 ബക്രീദിന് ടീസർ പുറത്തിറക്കുമെന്നും അണിയറ പ്രവർത്തകർ അറിയിച്ചു. യുവാക്കളെയും കുടുംബ പ്രേക്ഷകരെയും ആകർഷിക്കുന്ന തരത്തിൽ ആയിരിക്കും സിനിമ നിർമ്മിച്ചിരിക്കുന്നത്.
 
 
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇനി ഇടി മാത്രം ! ആക്ഷന്‍ രംഗങ്ങളില്‍ തിളങ്ങാന്‍ നീരജും, ഷെയ്‌നും, പെപ്പെയും