Soubin Shahir: 'ചിലപ്പോഴൊക്കെ സിനിമ സ്വപ്നം കാണുന്നതിനും അപ്പുറം ആണ്...': സൗബിൻ ഷാഹിർ

നിഹാരിക കെ.എസ്
ഞായര്‍, 24 ഓഗസ്റ്റ് 2025 (17:25 IST)
ചിദംബരം സംവിധാനം ചെയ്ത 'മഞ്ഞുമ്മൽ ബോയ്സ്' എന്ന ചിത്രത്തിന് തമിഴ്‌നാട്ടിൽ നിന്നും ലഭിച്ച സ്വീകാര്യത വളരെ വലുതായിരുന്നു. ഈ സിനിമയുടെ വിജയത്തിന് പിന്നാലെ സൗബിൻ ഷാഹിറിന് നിരവധി ഓഫറുകൾ തമിഴിൽ നിന്നും വന്നു. അതിൽ ഏറ്റവും മികച്ചതെന്ന് തോന്നിയ സ്ക്രിപ്റ്റ് ആയിരുന്നു ലോകേഷ് കനകരാജിന്റെ കൂലി. ഈ സിനിമയോട് നോ പറയാൻ ഒന്നും തന്നെ ഉണ്ടായിരുന്നില്ല സൗബിന്. 
 
കൂലിയിലൂടെ ഇപ്പോൾ തെന്നിന്ത്യയൊട്ടാകെ ആരാധകരെ നേടിയെടുത്തിരിക്കുകയാണ് സൗബിൻ ഷാഹിർ. കൂലിയിലെ സൗബിന്റെ പ്രകടനത്തിന് മറ്റു ഭാഷകളിലും മികച്ച പ്രതികരണമാണ് ലഭിച്ചത്. ​നെ​ഗറ്റീവ് ഷെയ്ഡുള്ള ദയാൽ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ സൗബിനെത്തിയത്. മുഴുനീള കഥാപാത്രവുമായിരുന്നു സൗബിന് ലഭിച്ചതും. രജനികാന്ത്, നാ​ഗാർജുന, ആമിർ ഖാൻ തുടങ്ങിയ സൂപ്പർ സ്റ്റാറുകൾക്കൊപ്പം നടന് സ്ക്രീൻ സെപ്യ്സുമുണ്ടായിരുന്നു.
 
ഇപ്പോഴിതാ കൂലി ലൊക്കേഷനിൽ നിന്നുള്ള മനോഹരമായ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് സൗബിൻ. ആമിർ ഖാനും രജനികാന്തിനുമൊപ്പമുള്ള ചിത്രമാണ് സൗബിൻ ആദ്യം പങ്കുവച്ചിരിക്കുന്നത്. രണ്ടാമത്തെ ചിത്രത്തിൽ ഉപേന്ദ്രയെയും സംവിധായകൻ ലോകേഷ് കനകരാജിനെയും കൂടി ചിത്രത്തിൽ കാണാം.
 
'ചിലപ്പോഴൊക്കെ സിനിമ സ്വപ്നം കാണുന്നതിനും അപ്പുറം ആണ്...'- എന്നാണ് ചിത്രത്തിന് ക്യാപ്ഷനായി സൗബിൻ കുറിച്ചിരിക്കുന്നത്. കൂലി സ്വീകരിച്ച എല്ലാവരോടും നന്ദിയും പറഞ്ഞിട്ടുണ്ട് സൗബിൻ. അതോടൊപ്പം ദയാൽ തനിക്ക് വളരെ സ്പെഷ്യലാണെന്നും കൂലി എന്നും തന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ചിത്രമാണെന്നും സൗബിൻ കുറിച്ചു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരഞ്ഞെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍

ശബരിമല കേന്ദ്രത്തിന് ഏറ്റെടുക്കാന്‍ കഴിയില്ലേ എന്ന് ചിലര്‍ ചോദിക്കുന്നു: സുരേഷ് ഗോപി

ആവശ്യമില്ലാത്തവ പ്രവര്‍ത്തനരഹിതമാക്കാം; സഞ്ചാര്‍ സാഥി ആപ്പ് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്രം

ബലാത്സംകേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് ദിവസം ശരാശരി 8500 എണ്ണം

അടുത്ത ലേഖനം
Show comments