Select Your Language

Notifications

webdunia
webdunia
webdunia
webdunia

Coolie: 'തലൈവർ ആണെന്ന് കരുതി കളിയാക്കാൻ എന്തധികാരം?'; കൂലി ഇവന്റിൽ സൗബിനെ രജനികാന്ത് ബോഡിഷെയിം ചെയ്‌തെന്ന് ആരാധകർ

ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നിരുന്നു.

Rajnikanth

നിഹാരിക കെ.എസ്

, ചൊവ്വ, 12 ഓഗസ്റ്റ് 2025 (09:58 IST)
രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലിയ്ക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നിരുന്നു. ആമിര്‍ ഖാന്‍, നാഗാർജുന, ഉപേന്ദ്ര, സത്യരാജ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

അതേസമയം മലയാളികള്‍ കാത്തിരിക്കുന്നത് കൂലിയിലെ സൗബിന്‍ ഷാഹിറിന്റെ പ്രകടനം കാണാനാണ്. ട്രെയ്‌ലറിലും മോണിക്ക പാട്ടിലുമെല്ലാം സൗബിന്റെ നിറഞ്ഞാട്ടമായിരുന്നു.
 
സൗബിനെക്കുറിച്ച് രജനീകാന്ത് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. സൗബിന്റെ കാര്യത്തില്‍ തനിക്ക് തീരെ ആത്മവിശ്വാസമില്ലായിരുന്നുവെന്നും സംവിധായകനെ വിശ്വസിക്കുക മാത്രമായിരുന്നു. എന്നാല്‍ പിന്നീട് സൗബിന്റെ പ്രകടനം കണ്ട് താന്‍ ഞെട്ടിപ്പോയെന്നുമാണ് രജനികാന്ത് പറയുന്നത്. 
 
എല്ലാവരെയും പേരെടുത്ത് വിളിച്ച് പ്രശംസിക്കുന്ന രജനികാന്ത് ഇത്തവണ സൗബിനെ മുടിയുടെ കാര്യത്തിൽ കളിയാക്കിയെന്നും അത് ബോഡി ഷെയിമിങ് ആണെന്നുമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ ചർച്ച. ഒരു തമിഴ് സിനിമയുടെ ഇവന്റിൽ മറ്റ് ഇൻഡസ്ട്രികളിലെ നടന്മാരായ സൗബിൻ, ആമിർ ഖാൻ എന്നിവരെ കളിയാക്കി സംസാരിച്ചിട്ട് അതൊക്കെ തമാശ ആണെന്ന് എങ്ങനെ പറയാൻ കഴിയുമെന്നും ചോദ്യങ്ങൾ ഉയരുന്നു.
 
കൂലിയിലെ ഒരു പ്രധാന കഥാപാത്രം ആര് ചെയ്യുമെന്ന് സംശയത്തിൽ ഇരിക്കുമ്പോഴാണ് ലോകേഷ് സൗബിന്റെ കാര്യം പറഞ്ഞതെന്നും മഞ്ഞുമ്മൽ ബോയ്സിൽ അഭിനയിച്ചയാളാണ് സൗബിൻ എന്നൊക്കെ പറഞ്ഞു. സൗബിനെ കണ്ടപ്പോൾ കഷണ്ടി, ഉയരം കുറവ് ഇദ്ദേഹം എങ്ങനെ ആ കഥാപാത്രം ചെയ്യുമെന്ന് രജനി ലോകേഷിനോട് ചോദിച്ചു. അപ്പോൾ ലോകേഷ് പറഞ്ഞു നോക്കിക്കോ സാർ ഗംഭീര ആർട്ടിസ്റ്റാണ് 100 ശതമാനം നല്ലത് ആയിരിക്കുമെന്ന്, അങ്ങനെയാണ് സൗബിനെ കാസറ്റ് ചെയ്തത് എന്ന് വേദിയിൽ രജനികാന്ത് പറഞ്ഞു.
 
രജനികാന്ത് കളിയാക്കിയാൽ പ്രശ്നമില്ല മറിച്ച് മോഹൻലാലോ മമ്മൂട്ടിയോ ഇതുപോലത്തെ പരാമർശങ്ങൾ നടത്തിയിരുന്നുവെങ്കിൽ എന്തൊക്കെ പുകിൽ ഉണ്ടായേനെ എന്നും ആരാധകർ ചോദിക്കുന്നു. മുൻപ് ഇതുപോലെ സംവിധായകൻ ജൂഡ് ആന്തണിയുടെ മുടിയെ ചൊല്ലി മമ്മൂട്ടി പറഞ്ഞ കമന്റ് സമൂഹ മാധ്യമങ്ങളിൽ ചർച്ചാവിഷയം ആയിരുന്നു. അന്ന് മമ്മൂട്ടിക്ക് ജൂഡിനോട് മാപ്പ് പറയേണ്ടി വന്നിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Mammootty Brahmayugam: 'മമ്മൂട്ടി രോഗാവസ്ഥയിലാകും, ഭ്രമയുഗം കണ്ടയുടനെ മെസേജ് അയച്ചിരുന്നു': തിരക്കഥാകൃത്ത് സുനില്‍ പരമേശ്വരന്‍