Swasika Vijay: 'ഇപ്പോൾ എനിക്ക് രാം ചരണിന്റെ അമ്മ ആകേണ്ട ആവശ്യമില്ല': ബിഗ് ബജറ്റ് സിനിമ വേണ്ടെന്ന് വെച്ചെന്ന് സ്വാസിക

ഈയ്യടുത്ത് തമിഴില്‍ പുറത്തിറങ്ങിയ ലബ്ബര്‍ പന്ത് എന്ന ചിത്രത്തിലെ സ്വാസികയുടെ പ്രകടനം കയ്യടി നേടിയിരുന്നു.

നിഹാരിക കെ.എസ്
ഞായര്‍, 24 ഓഗസ്റ്റ് 2025 (16:58 IST)
സീരിയൽ വഴിയാണ് സ്വാസിക അഭിനയത്തിലെത്തുന്നത്. സീത എന്ന സീരിയൽ നടിയുടെ കരിയർ തന്നെ മാറ്റിമറിച്ചു. പിന്നീട് നിരവധി സിനിമകൾ ശ്വാസികയെ തേടിയെത്തി. മലയാളത്തിലെന്നത് പോലെ തന്നെ തമിഴിലും സാന്നിധ്യം അറിയിച്ചിട്ടുള്ള നടിയാണ് സ്വാസിക. ഈയ്യടുത്ത് തമിഴില്‍ പുറത്തിറങ്ങിയ ലബ്ബര്‍ പന്ത് എന്ന ചിത്രത്തിലെ സ്വാസികയുടെ പ്രകടനം കയ്യടി നേടിയിരുന്നു. 
 
ചിത്രത്തില്‍ മുതിര്‍ന്ന പെണ്‍കുട്ടിയുടെ അമ്മയായാണ് സ്വാസിക അഭിനയിച്ചത്. സ്വാസികയുടെ വേഷപ്പകര്‍ച്ചയും സിനിമയുമൊക്കെ വലിയ ചര്‍ച്ചയായി മാറിയിരുന്നു. എന്നാല്‍ തന്നെ തേടി ഇപ്പോള്‍ തുടര്‍ച്ചയായി അമ്മ വേഷങ്ങളാണ് വരുന്നതെന്നാണ് സ്വാസിക പറയുന്നത്. അതില്‍ തന്നെ താന്‍ ഞെട്ടിപ്പോയത് തെലുങ്ക് താരം രാം ചരണിന്റെ അമ്മ വേഷത്തില്‍ അഭിനയിക്കാനുള്ള ഓഫര്‍ ആണെന്നാണ് സ്വാസിക പറയുന്നത്. ആ സിനിമയോട് താന്‍ നോ പറഞ്ഞുവെന്നും സ്വാസിക പറയുന്നു.
 
'' തുടര്‍ച്ചയായി എനിക്ക് അമ്മ വേഷങ്ങള്‍ വരുന്നുണ്ട്. അതില്‍ ഞെട്ടിപ്പോയത് രാം ചരണിന്റെ അമ്മയായിട്ടാണ്. തെലുങ്കിലെ വലിയ സിനിമയായ പെഡ്ഡിയിലേക്കാണ് വിളിച്ചത്. ഭയങ്കര ബജറ്റിലൊരുങ്ങുന്ന സിനിമയാണ്. ഞാന്‍ നോ പറഞ്ഞു. ഞാന്‍ ചെയ്താല്‍ എങ്ങനെ വരുമെന്ന് അറിയില്ല. പക്ഷെ ഇപ്പോള്‍ എനിക്ക് രാം ചരണിന്റെ അമ്മയാകേണ്ട ആവശ്യമില്ല. അതിനാല്‍ നോ പറഞ്ഞു. ആവശ്യം വരികയാണെങ്കില്‍ നോക്കാം'' എന്നാണ് സ്വാസിക പറയുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവനന്തപുരത്തെ കെഎസ്എഫ്ഡിസി തിയേറ്ററുകളിലെ കമിതാക്കളുടെ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിൽ, അന്വേഷണം ആരംഭിച്ച് സൈബർ സെൽ

തദ്ദേശ തിരഞ്ഞെടുപ്പ്: ഹരിതചട്ട ലംഘനത്തിന് 14ജില്ലകളിലായി ഇതുവരെ ചുമത്തിയത് 46 ലക്ഷത്തിന്റെ പിഴ

യുഎസ് തീരുവയുദ്ധത്തിനിടെ ഇന്ത്യ- റഷ്യ ഉച്ചകോടി, പുടിൻ ഇന്നെത്തും, നിർണായക ചർച്ചകൾക്ക് സാധ്യത

എല്ലാ ലിഫ്റ്റും സേഫ് അല്ല; ലിഫ്റ്റ് ചോദിക്കുന്ന സ്‌കൂള്‍ കുട്ടികള്‍ക്ക് മുന്നറിയിപ്പുമായി പോലീസ്

രാഹുലിനും ഷാഫിക്കും എതിരെ ആരോപണം ഉന്നയിച്ച വനിത നേതാവിനെ കോണ്‍ഗ്രസ് സംഘടനയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് പുറത്താക്കി

അടുത്ത ലേഖനം
Show comments