Select Your Language

Notifications

webdunia
webdunia
webdunia
webdunia

സൗന്ദര്യ രജനികാന്ത് വീണ്ടും വിവാഹിതയാകുന്നു; വരന്‍ സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ നായകന്‍

സൗന്ദര്യ രജനികാന്ത് വീണ്ടും വിവാഹിതയാകുന്നു; വരന്‍ സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ നായകന്‍

soundarya rajinikanth
ചെന്നൈ , ഞായര്‍, 18 നവം‌ബര്‍ 2018 (11:05 IST)
സംവിധായിക സൗന്ദര്യ രജനികാന്ത് വിവാഹിതയാകുന്നു. നടനും വ്യവസായിയുമായ വിശാഖന്‍ വനങ്കമുടിയാണ് വരന്‍. വിവാഹം അടുത്ത വര്‍ഷം ആദ്യം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

വഞ്ചകര്‍ ഉലകം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെയാണ് വിശാഖന്‍ സിനിമയിലെത്തിയത്. ഇരുവരുടെയും രണ്ടാം വിവാഹമാണ്.

2010ല്‍ അശ്വിന്‍ രാംകുമാറുമായിട്ടായിരുന്നു സൗന്ദര്യയുടെ ആദ്യ വിവാഹം. 2017ലാണ് ഇരുവരും പിരിഞ്ഞത്. ഈ ബന്ധത്തില്‍ വേദ് എന്ന മകനുണ്ട്.

2014ല്‍ രജനികാന്തിനെ നായകനാക്കി കൊച്ചടയാന്‍ എന്ന സിനിമയാണ് സൗന്ദര്യ ആദ്യം സംവിധാനം ചെയ്‌തത്. പിന്നാലെ ധനുഷിനെ നായകനാക്കി പുറത്തിറങ്ങിയ വേലയില്ല പട്ടധാരി 2 സൂപ്പര്‍ ഹിറ്റായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടൻ കെടിസി അബ്ദുള്ള അന്തരിച്ചു