Webdunia - Bharat's app for daily news and videos

Install App

ചെന്നൈ വരളുമ്പോൾ, സ്വിമ്മിംഗ് പൂളില്‍ കളിക്കുന്ന ഫോട്ടോ പങ്കുവച്ച് രജനീകാന്തിന്റെ മകൾ, വ്യാപക പ്രതിഷേധം

കുഞ്ഞിനൊപ്പം സ്വിമ്മിംഗ് പൂളില്‍ നിന്നുള്ള ദൃശ്യമായിരുന്ന സൗന്ദര്യ പോസ്റ്റ് ചെയ്തത്.

Webdunia
ചൊവ്വ, 2 ജൂലൈ 2019 (14:34 IST)
ജലക്ഷാമം രൂക്ഷമാണ് ചെന്നൈ നഗരത്തിൽ. കുടിവെള്ളം പോലും മതിയായി ലഭിക്കാക്ക അവസ്ഥ. പണക്കാരനും പാവപ്പെട്ടവനുമെന്ന വിവേചനത്തിനപ്പുറത്ത് നഗരവാസികള്‍ ഒന്നടങ്കം വെള്ളമില്ലാതെ വലയുമ്പോൾ പ്രതിഷേധത്തിന് വഴിവയ്ക്കുകയാണ് സൂപ്പര്‍ സ്റ്റാർ രജനികാന്തിന്റെ മകൾ സൗന്ദര്യയുടെ നടപടി. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയാണ് ഇതിന് കാരണം. കുഞ്ഞിനൊപ്പം സ്വിമ്മിംഗ് പൂളില്‍ നിന്നുള്ള ദൃശ്യമായിരുന്ന സൗന്ദര്യ പോസ്റ്റ് ചെയ്തത്.
 
 
നഗരവാസികള്‍ ഒന്നടങ്കം വെള്ളമില്ലാതെ വലയുമ്പോഴാണ് മകന്‍ വേദുമായി ജലം തുളുമ്പി നില്‍ക്കുന്ന സ്വിമ്മിംഗ് പൂളില്‍ തമാശയുമായി നിറയുന്നത്. സാമൂഹ്യമാധ്യമങ്ങളിൽ വലിയ വിമര്‍ശനം ഉയർന്നതോടെ സൗന്ദര്യ ഒടുവില്‍ ട്വിറ്ററില്‍ നിന്നും പോസ്റ്റ് പിന്‍വലിച്ചു. ഒരാഴ്ച മുമ്പായിരുന്നു സൗന്ദര്യ ചിത്രം പോസ്റ്റ് ചെയ്തത്. എന്നാല്‍ ചെന്നൈയിലേക്ക് ജലം എത്തിച്ചിരുന്ന ജലസ്രോതസുകള്‍ വറ്റി വരണ്ടതിനെ തുടര്‍ന്ന ജലവിതരണം പോലും തടസപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരമൊരു പോസ്റ്റിട്ടതാണ് വിമര്‍ശനത്തിനിടയാക്കിയത്. ഇതോടെ ഫോട്ടോകള്‍ താന്‍ ഡിലീറ്റ് ചെയ്തതായി സൗന്ദര്യ തന്നെ വ്യക്തമാക്കുകയായിരുന്നു.
 
ചെന്നൈയില്‍ ജലദൗര്‍ലഭ്യം സംബന്ധിച്ച് രജനീകാന്ത് ഇടപെടലുകൾ നടത്തുമ്പോഴാണ് സൗന്ദര്യയുടെ പോസ്റ്റ് എന്നതും ശ്രദ്ധേയമാണ്. ഇടപെടലുകൾ കാര്യക്ഷമമാക്കാൻ രജനികാന്ത് കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനം വിളിച്ചിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ വാർഡ് വിഭജനം : പരാതികൾ ഡിസംബർ നാല് വരെ സമർപ്പിക്കാം

പതിനാറുകാരിയെ പീഡിപ്പിച്ച ഫിസിയോ തെറാപ്പിസ്റ്റിന് 44 വർഷം കഠിനതടവ്

അതിശക്തമായ മഴയ്ക്ക് സാധ്യത, സംസ്ഥാനത്തെ മഴ മുന്നറിയിപ്പുകളിൽ മാറ്റം, 4 ജില്ലകളിൽ റെഡ് അലർട്ട്

ഫണ്ട് തിരിമറി നടത്തിയ ട്രൈബൽ ഓഫീസർക്ക് 16 വർഷം തടവ് ശിക്ഷ

KSEB: കെ.എസ്.ഇ.ബി യുടെ 7 സേവനങ്ങൾ ഇനി ഓൺലൈനിലൂടെ മാത്രം

അടുത്ത ലേഖനം
Show comments