Select Your Language

Notifications

webdunia
webdunia
webdunia
webdunia

മഴയ്ക്ക് മാത്രമേ ചെന്നൈയെ രക്ഷിക്കാനാകൂ: ലിയനാര്‍ഡോ ഡി കാപ്രിയോ

മഴയ്ക്ക് മാത്രമേ ചെന്നൈയെ രക്ഷിക്കാനാകൂ: ലിയനാര്‍ഡോ ഡി കാപ്രിയോ
, ബുധന്‍, 26 ജൂണ്‍ 2019 (15:30 IST)
കൊടുംവരള്‍ച്ചയില്‍ നട്ടംതിരിയുന്ന ചെന്നൈയെ രക്ഷിക്കാന്‍ മഴയ്ക്ക് മാത്രമേ സാധിക്കുകയുള്ളുവെന്ന് ഹോളിവുഡ് നടന്‍ ലിയനാര്‍ഡോ ഡി കാപ്രിയോ. ഇന്‍സ്റ്റാഗ്രാമില്‍ വരള്‍ച്ചയുടെ നേര്‍ച്ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു നടന്റെ കുറിപ്പ്. മഴയ്ക്കു മാത്രമേ ചെന്നൈയെ ഈ അവസ്ഥയില്‍ നിന്നും രക്ഷിക്കാനാകൂ എന്ന് ഡികാപ്രിയോ പറയുന്നു.
 
‘കിണറുകളില്‍ വെള്ളമില്ല, പട്ടണങ്ങളിലും അങ്ങനെ തന്നെ. ഇന്ത്യയിലെ തെക്കേ അറ്റത്തെ പട്ടണമായ ചെന്നൈ വലിയ ബുദ്ധിമുട്ടിലാണ്. ഗവണ്‍മെന്റ് കൊണ്ടുവരുന്ന വെള്ളം ലഭിക്കുന്നതായി ആളുകള്‍ മണിക്കൂറുകളോളം കാത്തുനില്‍ക്കുകയാണ്. ഹോട്ടലുകളും മറ്റുസ്ഥാപനങ്ങളും അടച്ചുതുടങ്ങി. അധികാരകള്‍ മറ്റുമാര്‍ഗങ്ങള്‍ കണ്ടെത്തിക്കൊണ്ടിരിക്കുന്നു.’-ഡികാപ്രിയോ കുറിച്ചു.
 
ഓസ്‌കര്‍ പുരസ്‌കാര ജേതാവായ ഡികാപ്രിയോ പരിസ്ഥിതി പ്രവര്‍ത്തകന്‍ കൂടിയാണ്. കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് ഒരു ഡോക്യുമെന്ററി തയാറാക്കുന്നതിന്റെ ഭാഗമായി ഡികാപ്രിയോ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നാട്ടുകാരുടെ മുന്നിലിട്ട് സർക്കാർ ഉദ്യോഗസ്ഥനെ ക്രിക്കറ്റ് ബാറ്റുകൊണ്ട് തല്ലിച്ചതച്ച് എംഎൽഎ; ബിജെപി നേതാവ് വിജയ് വാർഗിയയുടെ മകൻ വിവാദത്തിൽ