Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 15 April 2025
webdunia

മീനാക്ഷി ദിലീപിന് ഏറ്റവും പ്രിയപ്പെട്ട രണ്ട് പേരുടെ ജന്മദിനം ഒരേദിവസം !

തന്റെ അച്ഛനും നടനുമായ ദിലീപിന്റെ ജീവിതപങ്കാളി മാത്രമല്ല മീനാക്ഷിക്ക് കാവ്യ

Special Day for Meenakshi Dileep
, തിങ്കള്‍, 19 സെപ്‌റ്റംബര്‍ 2022 (11:55 IST)
ഇതുവരെ സിനിമയില്‍ അഭിനയിച്ചിട്ടില്ലെങ്കിലും സിനിമാ താരങ്ങളെ പോലെ മലയാളികള്‍ക്ക് പ്രിയപ്പെട്ടവളാണ് മീനാക്ഷി ദിലീപ്. തന്റെ ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട രണ്ട് പേരുടെ ജന്മദിനം ഒരേദിവസം ആഘോഷിക്കുന്നതിന്റെ ത്രില്ലിലാണ് മീനാക്ഷി ഇന്ന്. 
 
നടിമാരായ കാവ്യാ മാധവന്റെയും നമിത പ്രമോദിന്റെയും ജന്മദിനമാണ് ഇന്ന്. 1984 സെപ്റ്റംബര്‍ 19 നാണ് കാവ്യയുടെ ജനനം. 1996 സെപ്റ്റംബര്‍ 19 ആണ് നമിതയുടെ ജന്മദിനം. ഇരുവരും ഇന്ന് ജന്മദിനം ആഘോഷിക്കുമ്പോള്‍ മീനാക്ഷിയുടെ ആശംസകള്‍ കൂടുതല്‍ പ്രിയപ്പെട്ടതായിരിക്കും. 
 
കാവ്യ മാധവനൊപ്പമാണ് ഇപ്പോള്‍ മീനാക്ഷി. തന്റെ അച്ഛനും നടനുമായ ദിലീപിന്റെ ജീവിതപങ്കാളി മാത്രമല്ല മീനാക്ഷിക്ക് കാവ്യ. തന്റെ വളരെ അടുത്ത സുഹൃത്തിനെ പോലെയാണ് കാവ്യയെന്ന് മീനാക്ഷി തന്നെ പറഞ്ഞിട്ടുണ്ട്. നമിത പ്രമോദ് ആകട്ടെ വര്‍ഷങ്ങളായി മീനാക്ഷിയുടെ ഏറ്റവും ബെസ്റ്റ് ഫ്രണ്ട് ആണ്. ഒഴിവ് സമയങ്ങളെല്ലാം ഇരുവരും ഒന്നിച്ചാണ് ചെലവഴിക്കാറുള്ളത്. 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഇത് നമ്മള്‍ ഒരുമിച്ചുള്ള അവസാന ചിത്രമാകുമെന്ന് കരുതിയില്ല'; രശ്മിയുടെ മരണത്തില്‍ വേദനയടക്കാന്‍ സാധിക്കാതെ ചന്ദ്ര ലക്ഷ്മണ്‍