Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 8 April 2025
webdunia

സ്ഫടികത്തില്‍ തന്റെ അച്ഛനായി നെടുമുടി വേണു മതിയെന്ന് മോഹന്‍ലാല്‍; ഭദ്രന്‍ ശക്തമായി എതിര്‍ത്തു

Sphadikam Mohanlal Nedumudi Venu
, ശനി, 3 ജൂണ്‍ 2023 (11:35 IST)
മലയാള സിനിമയിലെ രണ്ട് മികച്ച നടന്‍മാരാണ് തിലകനും നെടുമുടി വേണുവും. സൂപ്പര്‍ താരങ്ങളുടെ അച്ഛന്‍ കഥാപാത്രങ്ങളില്‍ വിസ്മയിപ്പിച്ച താരങ്ങളാണ് ഇരുവരും. എന്നാല്‍, തിലകനും നെടുമുടി വേണുവും തമ്മിലുള്ള പിണക്കവും ഏറ്റുമുട്ടലും മലയാള സിനിമാലോകം ഞെട്ടലോടെ കണ്ടിട്ടുണ്ട്. മലയാള സിനിമയില്‍ തന്റെ അവസരങ്ങള്‍ തട്ടിയെടുക്കാന്‍ നെടുമുടി വേണു ശ്രമിച്ചിട്ടുണ്ടെന്ന തരത്തില്‍ പ്രത്യക്ഷത്തിലും പരോക്ഷമായും തിലകന്‍ ആരോപണമുന്നയിച്ചിട്ടുണ്ട്. 
 
തിരുവനന്തപുരം നായര്‍ ലോബിയുടെ ആളാണ് നെടുമുടി വേണുവെന്ന് തിലകന്‍ പരസ്യമായി പറഞ്ഞിട്ടുണ്ട്. പിന്നീട് തനിക്കെതിരായ തിലകന്റെ നായര്‍ ലോബി പരാമര്‍ശം ഏറെ വേദനിപ്പിച്ചിട്ടുണ്ടെന്നും മറ്റുള്ളവര്‍ പറയുന്നത് കേട്ടാണ് തിലകന്‍ ഇങ്ങനെയെല്ലാം പ്രതികരിക്കുന്നത് എന്നും അക്കാലത്തെ ഒരു അഭിമുഖത്തില്‍ നെടുമുടി വേണുവും പറഞ്ഞിട്ടുണ്ട്. തനിക്ക് പ്രായമായെന്ന് നെടുമുടി വേണു പറഞ്ഞു നടന്നിരുന്നു എന്നാണ് മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ തിലകന്‍ പറഞ്ഞിട്ടുള്ളത്. നെടുമുടി വേണു പറഞ്ഞതിന്റെ വരികള്‍ക്കിടയിലൂടെ വായിച്ചാല്‍ തനിക്ക് വട്ടാണെന്നും അതില്‍ പരോക്ഷമായി ഉന്നയിക്കുന്നതായി തിലകന്‍ പറഞ്ഞിരുന്നു. സ്ഫടികത്തിലെ ചാക്കോ മാഷിന്റെ വേഷം നെടുമുടി വേണുവിന് നല്‍കണമെന്ന് സംവിധായകന്‍ ഭദ്രനോട് മോഹന്‍ലാല്‍ പറഞ്ഞിട്ടുണ്ടെന്നും തിലകന്‍ ഈ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ചാക്കോ മാഷ് എന്ന കഥാപാത്രം തിലകനാണ് ചെയ്യുന്നതെന്ന് പറഞ്ഞപ്പോള്‍ അത് നെടുമുടി വേണുവിന് കൊടുക്കാമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. തിലകന്‍ അത് ചെയ്യുന്നില്ലെങ്കില്‍ സിനിമ തന്നെ ഉപേക്ഷിക്കുമെന്നും നെടുമുടി വേണുവിന് മറ്റൊരു നല്ല കഥാപാത്രം നല്‍കിയിട്ടുണ്ടെന്നും ഭദ്രന്‍ മോഹന്‍ലാലിനോട് പറയുകയായിരുന്നെന്ന് തിലകന്‍ ആരോപിച്ചിരുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ദ മെ​ഗാസ്റ്റാർ ഈസ് ബാക്ക്','ബസൂക്ക' ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് ദുൽഖർ സൽമാൻ