ശ്രീകുമാർ മേനോനെ ചേർത്തുപിടിച്ച് മോഹൻലാൽ, ഒടിയൻ വൈകില്ല!
ശ്രീകുമാർ മേനോനെ ചേർത്തുപിടിച്ച് മോഹൻലാൽ, ഒടിയൻ വൈകില്ല!
Publish Date: Tue, 20 Nov 2018 (17:14 IST)
Updated Date: Tue, 20 Nov 2018 (17:16 IST)
സംവിധായകന് വി എ ശ്രീകുമാര്‍ മേനോൻ എസ്‌കലേറ്ററില്‍ നിന്നും വീണു ഗുരുതരമായി പരിക്ക് പറ്റിയതിന് പിന്നാലെ ഒടിയന്റെ റിലീസുമായി ബന്ധപ്പെട്ട് പല വാർത്തകളും വന്നിരുന്നു. ഒടിയന്റെ റിലീസ് വൈകുമെന്ന വാർത്ത ആരാധകരെ ഏറെ നിരാശയിലാക്കിയിരുന്നു.
എന്നാൽ ശ്രീകുമാർ മേനോൻ ചികിത്സയിലായിരിക്കുമ്പോഴും ഒടിയന്റെ റിലീസിനെക്കുറിച്ച് ആശങ്കയിലാണ്. എന്നാൽ പറഞ്ഞതുപോലെ ഡിസംബറിൽ തന്നെ ചിത്രം റിലീസിന് എത്തുമെന്നാണ് സംവിധായകനുമായ് ബന്ധമുള്ള അടുത്ത വൃത്തങ്ങൾ പറയുന്നത്. അതേസമയം, മോഹൻലാൽ ശ്രീകുമാർ മേനോനുമായി ഫോണിൽ ബന്ധപ്പെട്ടെന്നും സൂചനകളുണ്ട്.
മുബൈയില്‍ നിന്നും കൊച്ചിയിലേയ്ക്കുളള യാത്രയ്ക്കിടെ മുംബൈ എയര്‍പോര്‍ട്ടില്‍ വച്ച് കഴിഞ്ഞ രാത്രിയാണ് അപകടമുണ്ടായത്. മുഖം ഇടിച്ചു വീണ ശ്രീകുമാര്‍ മേനോന്റെ താടിയെല്ലിനാണ് പരിക്കേറ്റിരിക്കുന്നത്. തുടര്‍ന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍എത്തിച്ച അദ്ദേഹത്തെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
സിനിമയുടെ അവസാനഘട്ട ജോലികള്‍ പൂര്‍ത്തിയാകാനിരിക്കെ സംവിധായകന് സംഭവിച്ച അപകടത്തില്‍ ഒടിയന്‍ സിനിമാ അണിയറപ്രവര്‍ത്തരും ആശങ്കയിലായിരുന്നു എന്നാൽ പറഞ്ഞ ദിവസം തന്നെ ചിത്രം റിലീസ് ചെയ്യുമെന്ന വാർത്ത ഏവർക്കും സന്തോഷം നൽകുന്നതാണ്. ഈ ആഴ്ച ചിത്രം സെന്‍സറിന് സമര്‍പ്പിക്കാനിരിക്കെയാണ് സംവിധായനു അപകടം സംഭവിച്ചത്.