Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഹൻലാൽ ബിജെപിയിലേക്ക്, ചർച്ചയ്‌ക്കൊരുങ്ങി അമിത് ഷാ?

മോഹൻലാൽ ബിജെപിയിലേക്ക്, ചർച്ചയ്‌ക്കൊരുങ്ങി അമിത് ഷാ?

മോഹൻലാൽ ബിജെപിയിലേക്ക്, ചർച്ചയ്‌ക്കൊരുങ്ങി അമിത് ഷാ?
, തിങ്കള്‍, 19 നവം‌ബര്‍ 2018 (18:00 IST)
അടുത്തിടെ മോഹൻലാൽ ഡല്‍ഹിയില്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചത് വൻ ചർച്ചകൾക്ക് വിധേയമായിരുന്നു. അതിന് പിന്നാലെ തന്നെ മോഹൻലാൽ ബിജെപി തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നുള്ള വാർത്തകളും വന്നിരുന്നു. എന്നാൽ ഇപ്പോൾ ചർച്ചയായിക്കൊണ്ടിരിക്കുന്ന വാർത്തകളും അതിനെ ചുറ്റിപ്പറ്റിയുള്ളതുതന്നെയാണ്.
 
ഇനി റിലീസിനെത്താനിരിക്കുന്ന ചിത്രമായ ഒടിയന്റെ ഒടിയന്റെ റിലീസിനു ശേഷം താരരാജാവ് ബി ജെ പി അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തുമെന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. എന്നാൽ ഈ വിവരത്തെ കുറിച്ച്‌ പ്രതികരിക്കാന്‍ മോഹന്‍ലാല്‍ തയ്യാറായിട്ടില്ല.
 
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായി മോഹന്‍ലാൽ‍, നമ്പി നാരായണന്‍ എന്നിവരുടെ പേരുകള്‍ ബി.ജെ.പിയിൽ നിന്ന് ഉയർന്നുകേൾക്കുന്നുണ്ട്. മോഹന്‍ലാല്‍ ആകട്ടെ ആർ എസ് എസ് നിയന്ത്രണത്തിലുള്ള സേവാഭാരതിയുമായി സഹകരിച്ചാണ് ജീവകാരുണ്യ പ്രവര്‍ത്തികള്‍ നടത്തിവരുന്നത്. ശബരിമല വിഷയം കത്തി നില്‍ക്കെ 'സ്വാമി ശരണം' എന്നു പറഞ്ഞ് മോഹന്‍ലാല്‍ ഫെയ്‌സ് ബുക്കിലിട്ട പോസ്റ്റും ഇതിനകം വിവാദമായിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തൃപ്‌തി ദേശായിയെ ‘ക്രിസ്‌ത്യാനി’യാക്കിയ സംഭവം; ചാനലുകള്‍ക്കെതിരെ നീക്കമാരംഭിച്ച് ഭൂമാതാ നേതാവ്