സിനിമ കണ്ടത് കൊണ്ട് ആരെങ്കിലും നന്നാകുമെന്ന് പറയാൻ പറ്റില്ല: ശ്രീനിവാസൻ
മഞ്ജുവിന്റെ ആ സിനിമ തന്നെ ഉദാഹരണം!
Publish Date: Tue, 01 May 2018 (09:22 IST)
Updated Date: Tue, 01 May 2018 (09:24 IST)
ഏതെങ്കിലും സിനിമ കണ്ടത് കൊണ്ട് ആരെങ്കിലും ഒക്കെ നന്നാകുമെന്ന് പറയാൻ സാധിക്കില്ലെന്ന് സംവിധായകനും നടനുമായ ശ്രീനിവാസൻ. പക്ഷേ, സിനിമകൾ ചിലരുടെ തീരുമാനങ്ങൾ സ്വാധീനം ചെലുത്താൻ സാധ്യതയുണ്ടെന്നും മഞ്ഞു വാര്യർ നായികയായ ഹൌ ഓൾഡ് ആർയു എന്ന ചിത്രം അതിനുദാഹരണം ആണെന്നും ശ്രീനിവാസൻ പറയുന്നു.
ഫെയ്‌സ്ബുക്ക് തീവണ്ടിയിലെ ശുചിമുറി പോലെയെന്നും താരം പറയുന്നു. ഫെയ്‌സ്ബുക്കില്‍ എന്തും എഴുതാം. എന്തു രീതിയിലും പ്രതികരിക്കാം. പലരും സ്വന്തം ഐഡന്റിറി പോലും ഒളിച്ച് വച്ചാണ് ഫെയ്‌സ്ബുക്കില്‍ പ്രതികരിക്കുന്നതെന്നും ശ്രീനിവാസൻ വനിതയ്ക്കു നല്‍കിയ അഭിമുഖത്തിൽ വ്യക്തമാക്കി.
മൂകാംബികയുടെ പശ്ചത്താലത്തില്‍ എം മോഹന്‍ സംവിധാനം ചെയ്ത് അരിവന്ദന്റെ അതിഥികളിൽ ശ്രീനിവാസൻ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.