Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരിക്കല്‍ ഹൃദയത്തില്‍ ഏറ്റെടുത്ത ആള്‍, സുരേഷ് ഗോപിക്ക് പിന്തുണയുമായി നടി ശ്രീവിദ്യ

Sreevidya Mullachery Srividya Suresh Gopi Suresh Gopi Suresh Gopi Suresh Gopi news Suresh Gopi latest news update movie news film update

കെ ആര്‍ അനൂപ്

, വ്യാഴം, 2 നവം‌ബര്‍ 2023 (09:16 IST)
സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ കൈവെച്ചത് വലിയ ചര്‍ച്ചയാക്കി മാറ്റിയിരുന്നു. നിയമ നടപടി നേരിടുന്ന നടന് പിന്തുണയുമായി നിരവധി ആളുകള്‍ എത്തുന്നുണ്ട്. അക്കൂട്ടത്തില്‍ ഒടുവിലായി നടി ശ്രീവിദ്യ മുല്ലച്ചേരിയും എത്തിയിരിക്കുകയാണ്.
 
സുരേഷ് ഗോപിയെ കെട്ടിപ്പിടിച്ച് സ്‌നേഹ ചുംബനം നല്‍കുന്ന ചിത്രമാണ് ശ്രീവിദ്യ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടത്.ഒരിക്കല്‍ ഹൃദയത്തില്‍ ഏറ്റെടുത്ത ആള്‍ എന്നെന്നും അവിടെത്തന്നെ ഉണ്ടാകുമെന്നും നടി ചിത്രത്തിനൊപ്പം എഴുതി. നേരത്തെയും സുരേഷ് ഗോപിക്ക് എതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നപ്പോഴും ശ്രീവിദ്യ പിന്തുണയുമായി എത്തിയിരുന്നു.
 
ഏറെ വര്‍ഷങ്ങളായി അടുത്തറിയാവുന്ന ആളാണ് സുരേഷ് ഗോപി എന്നും തന്നെ മകളെ പോലെയാണ് അദ്ദേഹം കാണുന്നതെന്നും നേരത്തെ ശ്രീവിദ്യ പറഞ്ഞിരുന്നു.ബാബുരാജ്, പൊന്നമ്മ ബാബു, ടിനി ടോം, സാധിക വേണുഗോപാല്‍ തുടങ്ങി നിരവധി ആളുകളാണ് സുരേഷ് ഗോപിക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്.
 
 
 
   
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുത്തന്‍ ബിഎംഡബ്ല്യു കാര്‍ സ്വന്തമാക്കി നടന്‍ നീരജ് മാധവ്, വീഡിയോ