Select Your Language

Notifications

webdunia
webdunia
webdunia
webdunia

'വിവാഹത്തിനു മുന്‍പ് ശ്രീദേവി ഗര്‍ഭിണിയായി, എന്റെ ഭര്‍ത്താവിന്റെ കുഞ്ഞാണ് ശ്രീദേവിയുടെ ഉദരത്തിലെന്ന് അറിഞ്ഞപ്പോള്‍ ഞെട്ടി'

'വിവാഹത്തിനു മുന്‍പ് ശ്രീദേവി ഗര്‍ഭിണിയായി, എന്റെ ഭര്‍ത്താവിന്റെ കുഞ്ഞാണ് ശ്രീദേവിയുടെ ഉദരത്തിലെന്ന് അറിഞ്ഞപ്പോള്‍ ഞെട്ടി'
, ചൊവ്വ, 14 സെപ്‌റ്റംബര്‍ 2021 (08:35 IST)
സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച വാര്‍ത്തയായിരുന്നു നടി ശ്രീദേവിയുടെ മരണം. ശ്രീദേവിയുടെ വിയോഗ വാര്‍ത്ത അറിഞ്ഞ ഭര്‍ത്താവ് ബോണി കപൂര്‍ മാനസികമായി ഏറെ തകര്‍ന്നു. അത്രത്തോളം പ്രിയപ്പെട്ടവളായിരുന്നു ബോണിക്ക് ശ്രീദേവി. ബോണി കപൂര്‍-ശ്രീദേവി പ്രണയവും വിവാഹവും സിനിമ പോലെ ഉദ്വേഗം ജനിപ്പിക്കുന്നതായിരുന്നു. ഏറെ ഗോസിപ്പുകള്‍, വിവാദങ്ങള്‍... ഒടുവില്‍ ഇരുവരും ജീവിതത്തില്‍ ഒന്നിച്ചു. 
 
മോന ഷോരി കപൂര്‍ ആയിരുന്നു ബോണി കപൂറിന്റെ ആദ്യ ഭാര്യ. ബോണി കപൂറിന്റെ ജീവിതസഖിയാകുമ്പോള്‍ മോനയ്ക്ക് 19 വയസ്സായിരുന്നു പ്രായം. ഇരുവരും തമ്മില്‍ പത്ത് വയസ്സിന്റെ വ്യത്യാസമുണ്ട്. കുടുംബ ജീവിതത്തിന്റെ തുടക്കം ഇരുവരും വളരെ നന്നായി ആസ്വദിച്ചു. ഇരുവരും മാതൃകാ ദമ്പതികളായിരുന്നു. ഇതിനിടെയിലാണ് ബോണിയുടെയും മോനയുടെയും ജീവിതത്തിലേക്ക് ശ്രീദേവി കടന്നുവരുന്നത്. 
 
മോനയുടെ അടുത്ത സുഹൃത്തായിരുന്നു ശ്രീദേവി. ബോണി കപൂറിനെ തുടക്കത്തില്‍ സ്വന്തം സഹോദരനെ പോലെയാണ് ശ്രീദേവി കണ്ടിരുന്നത്. മോനയുടെയും ബോണിയുടെയും വീട്ടില്‍ വന്ന് ശ്രീദേവി താമസിക്കാറുണ്ട്. ബോണി കപൂറിന് ഒരു രക്ഷാബന്ധന്‍ ദിവസം ശ്രീദേവി രാഖി കെട്ടികൊടുത്തിട്ടുണ്ട്. എന്നാല്‍, ഏറെ കഴിയുംമുന്‍പ് ശ്രീദേവിയും ബോണി കപൂറും കൂടുതല്‍ അടുത്തു. ഇരുവരും പ്രണയത്തിലായി. ശ്രീദേവിയും ബോണി കപൂറും തമ്മില്‍ പ്രണയത്തിലാണെന്ന് അറിഞ്ഞപ്പോള്‍ താന്‍ ഞെട്ടിയെന്ന് മോന പഴയൊരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. വിവാഹത്തിനു മുന്‍പ് ബോണിയുടെ കുഞ്ഞിനെ ശ്രീദേവി ഗര്‍ഭം ധരിച്ചിരുന്നതായും ഇക്കാര്യം അറിഞ്ഞപ്പോഴാണ് ബോണിയുടെ ജീവിതത്തില്‍ നിന്ന് താന്‍ മാറിനിന്നതെന്നും മോന പറഞ്ഞിരുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചുണ്ടിലെ ചിരി സത്യമോ മിഥ്യയോ ? ആരാധകരുടെ ചോദ്യത്തിന് മറുപടി നല്‍കി അമൃത സുരേഷ്