മലയാള സിനിമാ താരങ്ങളുടെ കൂട്ടായ്‌മയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന മോഹന്‍ലാലിനെ സംസ്ഥാന ചലച്ചിത്ര പുരസ്കാരച്ചടങ്ങിൽ പങ്കെടുപ്പിക്കരുതെന്ന ആവശ്യം കൂടുതൽ ശക്തമാകുന്നു. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ നടൻ ദിലീപിനെ അനുകൂലിച്ചതാണ് താരത്തിനെതിരായ പ്രതിഷേധത്തിന് കാരണം.
ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ചലച്ചിത്ര രംഗത്തെ 107പേർ ഒപ്പിട്ട നിവേദനം നല്‍കി. മോഹൻലാലിനെതിരെ ഭീമ ഹർജി നൽകിയവർക്കെതിരെ വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്. ഭൂരിഭാഗം പേ൪ക്കും ലാലേട്ടന്ടെ കാലിനടിയിലെ മണ്ണാകുവാ൯ യോഗ്യത ഇല്ലാത്തവരാണ് എന്നതാണ് സത്യമെന്ന് സന്തോഷ് പണ്ടിറ്റ് പറയുന്നു.
സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
സംസ്ഥാന ഫിലിം അവാ൪ഡ് ദാന ചടങ്ങിനെന്നല്ല, ഓസ്കാ൪ അവാ൪ഡ് ദാന ചടങ്ങിലും മുഖ്യാതിഥിയായ് പന്കെടുക്കുവാ൯ എന്തു കൊണ്ടും യോഗ്യനാണ് ലാലേട്ട൯..
എന്നാലും Mr. Prakash Raj... ആ കത്തില് നിങ്ങളും ലാലേട്ടനെതിരെ ഒപ്പിടരുതായിരുന്നു.....ഒന്നുമില്ലേലും
നിങ്ങളിരുവരും..."ഇരുവ൪" എന്ന സിനിമയില് ഒന്നിച്ചു അഭിനയിച്ചവരല്ലേ..ലാലേട്ടന്ടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിലും പ്രകാശ് രാജുണ്ട്...എന്നിട്ടും നിങ്ങളിങ്ങനെ ചെയ്തു..കഷ്ടം...(അസൂയ ഉണ്ടോ എന്നൊരു സംശയം).
കേരളത്തില് ഇന്നു നീല നില്കുന്ന ശക്തമായ ഫാസീസ്റ്റ് ചിന്താ ഗതിയുടെ, ഏറ്റവും വലിയ ഉദാഹരണമാണിത്...
ലാലേട്ടന്ടെ നിലപാടുകളെ നിങ്ങള്ക്ക് വേണമെന്കില് വിമ൪ശിക്കാം...പക്ഷേ ഒരു നടനെന്ന രീതിയില് നിങ്ങളെല്ലാം അദ്ദേഹത്തെ അംഗീകരിച്ചേ പറ്റൂ...
(വാല് കഷ്ണം....കത്ത് എഴുതിയവരില് ഭൂരിഭാഗം പേ൪ക്കും ലാലേട്ടന്ടെ കാലിനടിയിലെ മണ്ണാകുവാ൯ യോഗ്യത ഇല്ലാത്തവരാണ് എന്നതാണ് സത്യം...ഭീമ ഹരജിയില ഒപ്പീട്ടവരൊന്നും ഒരു കാര്യം ഓ൪ത്തില്ല...സാക്ഷാല് ഭീമനെതിരെ ആണ് അതു ചെയ്യുനയനതെന്ന്...കേരളത്തിലെ ഫാസിസ്റ്റ് ചിന്താഗതി അവസാനിപ്പിക്കുക..)
Pl comment by Santhosh Pandit (പണ്ഡിറ്റില് വിശ്വസിക്കൂ..നിങ്ങളും ചിലപ്പോള് നിങ്ങളുടെ കുടുംബവും രക്ഷപ്പെടും...)