Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ആരാണ് ആ നടന്‍, രഹസ്യമായി പറഞ്ഞാലും മതി': വിന്‍സിയോട് താരസംഘടന അമ്മ

വിൻസിക്ക് പിന്തുണയുമായി അഭിനേതാക്കളുടെ സംഘടനയായ അമ്മ.

Vincy Aloshious

നിഹാരിക കെ.എസ്

, വ്യാഴം, 17 ഏപ്രില്‍ 2025 (09:02 IST)
കൊച്ചി: സിനിമാ സെറ്റില്‍ വെച്ച് ലഹരി ഉപയോഗിച്ച പ്രധാന നടനില്‍ നിന്ന് മോശം അനുഭവമുണ്ടായതായി നടി വിൻസി അലോഷ്യസ് വെളിപ്പെടുത്തിയിരുന്നു. പിന്നാലെ, നടന്റെ പേര് പറയണമെന്ന ആവശ്യവുമായി നിരവധി ആളുകൾ രംഗത്തെത്തി. ഇപ്പോഴിതാ, വിൻസിക്ക്  പിന്തുണയുമായി അഭിനേതാക്കളുടെ സംഘടനയായ അമ്മ. 
 
വിന്‍സി പരാതി നല്‍കിയാല്‍ നടപടി സ്വീകരിക്കും എന്ന് നടനും 'അമ്മ'യുടെ അഡ്ഹോക് കമ്മിറ്റി ഭാരവാഹിയായ ജയന്‍ ചേര്‍ത്തല വ്യക്തമാക്കി. മാതൃഭൂമി ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അമ്മയുടെ അഡ്ഹോക് കമ്മിറ്റി യോഗം ചേര്‍ന്ന് വിന്‍സി ഉന്നയിച്ച വിഷയം ചര്‍ച്ച ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏത് നടനില്‍ നിന്നാണ് ദുരനുഭവം ഉണ്ടായതെന്ന് വിന്‍സി പേര് വെളിപ്പെടുത്തിയിട്ടില്ല എന്ന് ജയന്‍ ചേര്‍ത്തല ചൂണ്ടിക്കാട്ടി. സ്വ
 
കാര്യമായിട്ടാണെങ്കിലും ആരാണ് ആ നടന്‍ എന്ന് വിൻസി വ്യക്തമാക്കിയാല്‍ തീര്‍ച്ചയായും അതിനെതിരെ നടപടിയെടുക്കുമെന്നാണ് ജയൻ ചേർത്തല പറയുന്നത്. അഡ്‌ഹോക്ക് കമ്മിറ്റിയില്‍ ഇത് സംബന്ധിച്ച് ഐകകണ്ഠേന തീരുമാനം എടുത്തിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ഇത്തരം മോശം പ്രവണതകള്‍ക്കൊപ്പം നില്‍ക്കാന്‍ സംഘടനയ്ക്കാവില്ലെന്നാണ് ജയൻ വ്യക്തമാക്കുന്നത്. 
 
'പേര് പരസ്യമാക്കാന്‍ ആ കുട്ടിക്ക് ചിലപ്പോള്‍ മടി കാണും. രഹസ്യമായി ഞങ്ങളെ അറിയിച്ചാല്‍ മതി. പേര് തന്നാല്‍ ശിക്ഷാ നടപടികളുമായി തന്നെ മുന്നോട്ടുപോവും', ജയന്‍ ചേര്‍ത്തല വ്യക്തമാക്കി. പരാതി തരണമെന്ന് വിന്‍സിയോട് നേരിട്ട് അഭ്യര്‍ഥിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. കുറച്ച് ദിവസത്തിന് ശേഷം തീര്‍ച്ചയായും വിന്‍സി പരാതി തരും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആ സ്ത്രീ ചെറിയ അസഭ്യച്ചുവയുളള തമാശ പറഞ്ഞു, ഇഷ്ടപ്പെടാതെ മമ്മൂക്ക സൈഡിലേക്ക് മാറി നിന്നു: ലീല പണിക്കർ