Select Your Language

Notifications

webdunia
webdunia
webdunia
Friday, 11 April 2025
webdunia

അവാര്‍ഡുകള്‍ വാരിക്കൂട്ടി ആടുജീവിതം: നേടിയത് ഒന്‍പത് പുരസ്‌കാരങ്ങള്‍

Aadujeevitham

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 16 ഓഗസ്റ്റ് 2024 (14:01 IST)
54 മത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടി ബ്ലെസിയുടെ ആടുജീവിതം. ആടുജീവിതം നേടിയത് ഒന്‍പത് പുരസ്‌കാരങ്ങളാണ്. മികച്ച സംവിധായകന്‍-ബ്ലെസി, മികച്ച നടന്‍-പൃഥ്വിരാജ്, ജനപ്രിയ ചിത്രം, മികച്ച അവലംബിത തിരക്കഥ, മേക്കപ്പ് ആര്‍ട്ടിസ്റ്റ് -രഞ്ജിത്ത് അമ്പാടി, ശബ്ദ മിശ്രണം -റസൂല്‍ പൂക്കുട്ടി, പ്രത്യേക ജൂറി പുരസ്‌കാരം-ഗോകുല്‍, ഛായാഗ്രഹണം-സുനില്‍ കെ എസ്, പ്രോസസിംഗ് ലാബ് കളറിങ്- വൈശാഖ് ശിവ ഗണേശ് എന്നിവയാണ് ആടുജീവിതത്തിന് ലഭിച്ച പുരസ്‌കാരങ്ങള്‍. 
 
അതേസമയം പുരസ്‌കാരം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് നടന്‍ പൃഥ്വിരാജ് പറഞ്ഞു. അഭിനയത്തിനുള്ള പ്രത്യേക പരാമര്‍ശം മൂന്നു പേര്‍ക്കാണ് ലഭിച്ചത്. സുധി കോഴിക്കോടിന് കാതലിലെ അഭിനയത്തിനും പ്രത്യേക പരാമര്‍ശം ലഭിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Urvashi: സംസ്ഥാന അവാര്‍ഡുകളുടെ എണ്ണത്തില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പം; 'ഉര്‍വശി ദ ഗോട്ട്'