2018ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കാനിരിക്കെ എല്ലാ കണ്ണുകളും ആരാധകരുടെ പ്രിയതാരമായ ജോജു ജോര്‍ജിലേക്ക്. ജോസഫ് എന്ന ചിത്രത്തിലെ അതിശയിപ്പിക്കുന്ന പ്രകടനമാണ് ജോജുവിന് സാധ്യത വര്‍ദ്ധിപ്പിക്കുന്നത്.
ഞാൻ മേരിക്കുട്ടി, ക്യാപ്റ്റൻ എന്നീ സിനിമകളിലൂടെ കൈയടി നേടിയ ജയസൂര്യയാണ് പട്ടികയിലെ മറ്റൊരു ശക്തന്‍. അതേസമം, വരത്തൻ, ഞാൻ പ്രകാശൻ, കാർബൺ എന്നീ സിനിമകളുമായി കഴിഞ്ഞ വര്‍ഷം ബോക്‍സോഫീസ് ഭരിച്ച ഫഹദ് ഫാസിലും മുന്‍പന്തിയിലുണ്ട്.
അതേസമയം, സുഡാനി ഫ്രൈം നൈജീരിയ എന്ന ഒറ്റചിത്രം കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ച സൗബിന്‍ മികച്ച നടനാകുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. അതേസമയം, ഇത്തവണം അവാര്‍ഡ് നിര്‍ണയത്തില്‍ അപ്രതീക്ഷിത താരങ്ങള്‍ നേട്ടം സ്വന്തമാക്കുന്ന സൂചനയും നിലനില്‍ക്കുന്നുണ്ട്.
മികച്ച നടിയാകാൻ മഞ്ജു വാര്യരും നിമിഷ സജയനും അടക്കം 5 പേരാണുള്ളത്. ആമിയിലൂടെ മഞ്ജു വാര്യർ, കൂടെയിലൂടെ നസ്രിയ, വരത്തനിലെ പ്രകടനത്തിലൂടെ ഐശര്യ ലക്ഷമി, ഓള് സിനിമയിലുടെ എസ്തർ എന്നിവരാണ് നടിമാരുടെ പട്ടികയിൽ മുന്നിലുള്ളത്.
അവാര്‍ഡ് പ്രഖ്യാപിക്കാനായി ഇന്നലെ രാത്രിയും സിനിമകള്‍ കണ്ടാണ് ജഡ്ജിങ്ങ് കമ്മിറ്റി പുരസ്‌കാര നിര്‍ണയം പൂര്‍ത്തിയാക്കിയത്. കുട്ടികളുടെ നാല് ചിത്രങ്ങളടക്കം 104 സിനിമകളാണ് കമ്മിറ്റി പരിഗണിച്ചത്. പ്രമുഖ സംവിധായകന്‍ കുമാര്‍ സാഹ്നിയാണ് ഇത്തവണത്തെ ജൂറി ചെയര്‍മാന്‍.